scorecardresearch

ഈ മനുഷ്യൻ മുന്നിൽ വന്നാൽ മറ്റാരെയും നോക്കാൻ തോന്നില്ല: മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോൻ

സ്ത്രീപുരുഷ ലിംഗഭേദമില്ലാതെ അനായാസമായി ഇരു ഭാവങ്ങളും അവതരിപ്പിച്ച മോഹൻലാലിന്റെ അഭിനയമികവിൽ താൻ വീണ്ടും വിസ്മയിച്ചുപോയെന്ന് നടൻ അനൂപ് മേനോൻ

സ്ത്രീപുരുഷ ലിംഗഭേദമില്ലാതെ അനായാസമായി ഇരു ഭാവങ്ങളും അവതരിപ്പിച്ച മോഹൻലാലിന്റെ അഭിനയമികവിൽ താൻ വീണ്ടും വിസ്മയിച്ചുപോയെന്ന് നടൻ അനൂപ് മേനോൻ

author-image
Entertainment Desk
New Update
Anoop Menon Mohanlal

ചിത്രം: ഫേസ്ബുക്ക്

'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ മോഹൻലാലിനെ മോഡലാക്കി സംവിധാനം ചെയ്ത വിൻസ്മേര ജ്വല്ലറിയുടെ പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ കവരുന്നത്. സുന്ദരിമാരായ മോഡലുകൾ തിളങ്ങുന്ന ജ്വല്ലറി പരസ്യങ്ങളുടെ ലോകത്തേക്കാണ്, ഡയമണ്ട് നെക്ലേസ് അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയത്. അതാവട്ടെ, പരമ്പരാഗതമായ പല രീതികളെയും പൊളിച്ചെഴുതുകയായിരുന്നു. 

Advertisment

സിനിമ മേഖലയിൽ നിന്നടക്കം നിരവധി ആളുകളാണ് മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ,  സ്ത്രീപുരുഷ ലിംഗഭേദമില്ലാതെ അനായാസമായി ഇരു ഭാവങ്ങളും അവതരിപ്പിച്ച മോഹൻലാലിന്റെ അഭിനയമികവിൽ താൻ വീണ്ടും വിസ്മയിച്ചുപോയെന്ന് പറയുകയാണ് നടൻ അനൂപ് മേനോൻ. ഫേസ്ബുക്കിലൂടെയായിരുന്നു അനൂപ് മോനോൻ മോഹൻലാലിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചത്.

Also Read: ഇത് ചെയ്യാൻ ചില്ലറ ധൈര്യം പോര, നിങ്ങളെയോർത്ത് അഭിമാനം:  മോഹൻലാലിനോട് ഖുശ്ബു

കുറിപ്പിന്റെ പൂർണഭാഗം

"വൈകിയെങ്കിലും ഞാനിപ്പോൾ ആ പരസ്യം കണ്ടു. സ്ത്രീപുരുഷ ലിംഗഭേദമില്ലാതെ അനായാസം ധൈര്യത്തോടെയും ഇരു ഭാവങ്ങളും അവതരിപ്പിക്കാൻ കഴിവുള്ള മോഹൻലാൽ എന്ന നടനെ കണ്ട് ഞാൻ വീണ്ടും വിസ്മയിച്ചുപോയി. ഒരു ഡസനോളം മികച്ച നടന്മാർ നമുക്ക് ചുറ്റുമുണ്ടാവാം. എന്നാൽ ഈ മനുഷ്യൻ നിങ്ങളുടെ കാഴ്ചയിൽ പതിഞ്ഞാൽ മറ്റാരെയും നോക്കാൻ തോന്നില്ല. തന്റെ രൂപത്തെക്കുറിച്ചോ, കണ്ണിന് താഴെയുള്ള ചുളിവുകളെക്കുറിച്ചോ, പ്രൊഫൈലിൽ നിന്നോ മറ്റു കോണുകളിൽ നിന്നോ നന്നായി കാണുന്നുണ്ടോ എന്നതിനെക്കുറിച്ചോ അയാൾക്ക് യാതൊരു കൂസലുമില്ല.

Advertisment

തന്റെ കല നൽകുന്ന ആസ്വാദനത്തിൽ അയാൾ മുഴുകുന്നു. അതൊരു വരദാനം പോലെ സ്വീകരിക്കുന്നു. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്നോ, ഓരോ ദിവസവും തന്റെ കല എങ്ങനെ മിനുക്കിയെടുക്കുന്നു എന്നതിനെക്കുറിച്ചോ, താൻ എത്രമാത്രം അർപ്പണബോധമുള്ളവനാണെന്നോ പോലുള്ള വലിയ പ്രസംഗങ്ങളോ മടുപ്പിക്കുന്ന ആലോചനകളോ ഒന്നുമില്ല. ഒരു നല്ല ടേക്കിനു ശേഷം ചുറ്റുമുള്ള ലൈറ്റ് ബോയ്‌സുമായി ഒരു കുസൃതിച്ചിരി പങ്കിട്ട് അടുത്ത ഷോട്ടിനായി പോകുന്നു.

Also Read: മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!

നെഗറ്റീവ് ചിന്തകളോ, ദുരുദ്ദേശങ്ങളോ, ചെളിവാരിയെറിയലോ ഇല്ല. അങ്ങേയറ്റം ആത്മവിശ്വാസമുള്ളവനും എന്നാൽ വിവേകപൂർവ്വം വിനയമുള്ളവനുമാണ്. താൻ എത്ര മഹാനാണെന്ന് സ്വയം പുകഴ്ത്തുന്ന വഷളത്തരങ്ങളുമില്ല. ഒരു മനുഷ്യന് എത്രമാത്രം ശുദ്ധവും പോസിറ്റീവും ആകാൻ കഴിയുമെന്നതിന്റെ തിരിച്ചറിവാണ് അദ്ദേഹത്തെ ഏറ്റവും മികച്ച നടനാക്കുന്നതെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ആളുകൾ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ മത്സരിക്കുന്ന ഇക്കാലത്ത്, ഈ മനുഷ്യൻ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുന്നു. 

Also Read: അളിവേണിയെന്തുചെയ്‌വൂ; ആ പദം ഉൾപ്പെടുത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം

അത് ഒരു സ്പോട്ട് ബോയിയെയും സൂപ്പർസ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ഉൾക്കൊള്ളുന്നു. ഈ പരസ്യം കണ്ടപ്പോൾ ഒരു വലിയ ക്രിയാത്മകമായ സൗഹൃദം കണ്ടതുപോലെ തോന്നി. പ്രകാശേട്ടാ, ഇത് ലോർഡ്‌സിൽ നിന്ന് ഹൈഡ് പാർക്ക് ഹോളോസിലേക്ക് നിങ്ങൾ പന്തടിച്ച് പറത്തുന്നതിന് തുല്യമാണ്. നിങ്ങൾ ഇരുവരും ചേർന്ന് മായാജാലം തീർക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹം," അനൂപ് മേനോൻ കുറിച്ചു.

Read Moreകൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: