/indian-express-malayalam/media/media_files/DxEf0qtlkx7TBmYQ3HpA.jpeg)
ഫൊട്ടോ: കങ്കണ റണൗട്ട് (ഇൻസ്റ്റഗ്രാം)
രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ ബോളിവുഡ് താരം കങ്കണ റണാവത്ത് അയോധ്യയിലെത്തി. ഞായറാഴ്‌ച അയോധ്യയിലെത്തിയ (Ayodhya) തന്റെ ചിത്രങ്ങളും വീഡിയോയും കങ്കണ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. അയോധ്യയിലെത്തിയ താരം ആത്മീയ ആചാര്യനും വിദ്യാഭ്യാസ വിചക്ഷണനുമായ രാമഭദ്രാചാര്യയെ സന്ദർശിച്ചു. തുടർന്ന് അവിടെയുള്ള ക്ഷേത്രാങ്കണം ചുലു കൊണ്ട് വൃത്തിയാക്കുന്ന വീഡിയോയും താരം പങ്കു വച്ചു.
ഗോൾഡൻ സിൽക്ക് സാരിയുടുത്ത് ആഭരണങ്ങളുമണിഞ്ഞാണ് കങ്കണ അയോധ്യയിലേക്കെത്തിയത്. താരം പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. ഫോട്ടോകൾ പങ്കു വെച്ചുകൊണ്ട് കങ്കണ ഇങ്ങനെ കുറിച്ചു,
"ശ്രീരാമനെ അയോധ്യാധാമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എല്ലാവരും സന്തുഷ്ടരാണ്, അയോധ്യയിലെ രാജാവ് ദീർഘമായ വനവാസത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നു. എന്റെ രാമൻ വരൂ, എന്റെ രാമൻ വരൂ..."
അയോധ്യയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിൽവെച്ചാണ് കങ്കണ മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടത്. “അയോധ്യാധാം സന്ദർശിക്കുന്നവർ മനസ്സമാധാനം കണ്ടെത്തുക മാത്രമല്ല, തങ്ങളെത്തന്നെ മികച്ചതും ബുദ്ധിപരവുമായ പതിപ്പുകളായി മാറുമ്പോൾ ദൈവിക ആനന്ദത്തോടെ നടക്കുകയും ചെയ്യുന്നു. വത്തിക്കാൻ ക്രിസ്ത്യാനികൾക്ക് എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് നമുക്ക് അയോധ്യയും. അയോധ്യക്ക് രാജ്യത്തിനുള്ളിൽ മാത്രമല്ല, അതിന്റെ തീരങ്ങൾക്കപ്പുറവും വളരെയധികം പ്രാധാന്യമുണ്ട്. ഭഗവാൻ ശ്രീരാമനെ ഇവിടെ സന്ദർശിച്ച് ആരാധിക്കാനുള്ള ജ്ഞാനം നൽകിയതിൽഎല്ലവരും ഭാഗ്യവാന്മാരാകുന്നുവെന്നും ഇന്നലെ തന്റെ അയോധ്യാ സന്ദർശനത്തിന്റെ ആവേശം പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞിരുന്നു.
തേജസ് എന്ന സിനിമയിൽ എയർഫോഴ്സ് പൈലറ്റായാണ് കങ്കണ അവസാനമായി വേഷമിട്ടത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്ന എമർജെൻസി യിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More Entertainment Stories Here
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- കാത്തിരുന്ന കല്യാണം കളറാക്കാൻ ജിപി: വിവാഹത്തിനായി ലോഗോയും തീം മ്യൂസിക്കും ഹാഷ് ടാഗും റെഡി
- ചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം കരഞ്ഞോണ്ടിരുന്ന ആളാണ് ഈ കല്യാണപെണ്ണ്: സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us