scorecardresearch

Kanakarajyam OTT: കനകരാജ്യം ഒടിടിയിൽ, എവിടെ കാണാം?

Kanakarajyam OTT Release Date & Platform: ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി

Kanakarajyam OTT Release Date & Platform: ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kanakarajyam

Kanakarajyam OTT Release Platform

Kanakarajyam OTT: വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സാഗർ ഒരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Advertisment

രാമേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ രാമനാഥനായി ഇന്ദ്രന്‍സും കടക്കെണിയിൽ പെട്ടുപോയ വേണു എന്ന കഥാപാത്രമായി മുരളി ഗോപിയും എത്തുന്ന ചിത്രം ഏത് സാധാരണനും ഉണ്ടാവുന്ന അഭിമാനബോധത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.   

'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഒരുക്കിയ ചിത്രമാണിത്. സാഗർ തന്നെയാണ് തിരക്കഥ ഒരുക്കിയത്.  അരുൺ മുരളീധരന്റേതാണ് സംഗീതം. അഭിലാഷ് ശങ്കർ ക്യാമറയും അജീഷ് ആനന്ദ് എഡിറ്റും നിർവഹിച്ച ചിത്രം നിർമ്മിച്ചത്  അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌.
 
ശ്രീജിത്ത് രവി, ജോളി ചിറയത്ത്, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 



ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Read More

Advertisment
Jolly Chirayath Leona Lishoy Murali Gopy New Release Amazon OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: