/indian-express-malayalam/media/media_files/j7xUrczfyAimmCKBHR5l.jpg)
അനഘ രവി
ധീരമായ ഒരു ചുവടുവെപ്പ് എന്ന രീതിയിൽ മലയാള സിനിമയിൽ സമീപകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കാതൽ- ദി കോർ. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം സ്വവർഗ്ഗ പ്രണയം എന്ന വിഷയത്തെയും സമൂഹം അതിനെ കൈകാര്യം ചെയ്യുന്ന രീതിയേയും അതുമൂലം മനുഷ്യർ കടന്നു പോകുന്ന നിസ്സഹായ അവസ്ഥകളെ കുറിച്ചുമൊക്കെയാണ് സംസാരിച്ചത്. മമ്മൂട്ടി, ജ്യോതിക എന്നിവരുടെ അഭിനയത്തിനൊപ്പം തന്നെ ചിത്രത്തിൽ ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരുടെ അഭിനയവും ഏറെ ശ്രദ്ധ നേടിയിരുന്നു. കാതലിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത് അനഘ രവി എന്ന പുതുമുഖമാണ്. ഒരു പുതുമുഖത്തിന്റെ യാതൊരു സങ്കോചവുമില്ലാതെ മികച്ച പ്രകടനമാണ് അനഘയും കാഴ്ച വച്ചിരിക്കുന്നത്.
താൻ ഒരു ബൈസെക്ഷ്വൽ ആണെന്ന് സിനിമയിലെത്തും മുൻപു തന്നെ അനഘ തുറന്നു പറഞ്ഞിരുന്നു. ആ ഘട്ടത്തിൽ ചുറ്റുമുള്ളവരിൽ നിന്നും കേൾക്കേണ്ടി വന്ന അഭിപ്രായപ്രകടനകളെ കുറിച്ച് അനഘ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. പിന്നീട് എന്റെ പ്രണയിനിയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് ഞാനെന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞത്. നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാൻ സാധിക്കുക. സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സിനോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും. അങ്ങനെ ഒരാൾ എന്റെ ജീവിതത്തിൽ വന്നപ്പോള്‍ ഞാൻ അക്കാര്യം മനസിലാക്കി. അതിന് മുൻപ് ബൈസെക്ഷ്വൽ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു," അനഘ പറയുന്നു.
"ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, വീട്ടുകാർ പൊക്കിയതാണ്. വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെ പറയാമെന്നാണ് കരുതിയത്. പക്ഷേ അതിനിടെ ഒരു ഫ്രണ്ട് എനിക്ക് പണിതന്നു. അവൾ ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചുകൊടുത്തു. എല്ലാം അറിഞ്ഞപ്പോൾ അമ്മ എന്നെ പ്രകൃതി വിരോധി എന്നാണ് വിളിച്ചത്."
""ബൈസെക്ഷ്വല്‍ എന്നതിനെ കുറിച്ച് അച്ഛനും അമ്മയ്ക്കും അറിവില്ലായിരുന്നു. പക്ഷേ ഞാൻ അതിനോട് പൊരുതി. ഞാൻ അമ്മയ്ക്ക് കത്തുകൾ എഴുതുമായിരുന്നു. അവരെ ബോധ്യപ്പെടുത്തിയെടുക്കാന്‍ രണ്ട് മൂന്ന് വർഷമെടുത്തു. അവർ പഠിച്ചു വച്ച കാര്യങ്ങൾ അൺലേൺ ചെയ്തെടുക്കാൻ സമയമെടുക്കുമല്ലോ. ഇപ്പോൾ അവർക്ക് കാര്യങ്ങളറിയാം, അവരൊരുപാട് മാറിയിട്ടുണ്ട്," സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ അനഘ പറഞ്ഞു.
കാതലിനു മുൻപ് ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയും അനഘ ശ്രദ്ധ നേടിയിരുന്നു. ന്യൂനോർമൽ കണ്ടിട്ടാണ് തന്നെ കാതലിലേക്കു വിളിക്കുന്നതെന്നും അനഘ പറയുന്നു.
" മമ്മൂക്കയും ന്യൂ നോർമൽ മുൻപു കണ്ടിട്ടുണ്ടെന്ന് ജിയോ ബേബി ചേട്ടൻ പറഞ്ഞപ്പോൾ എനിക്ക് സർപ്രൈസ് ആയി തോന്നി. എന്നാൽ ഇപ്പോൾ അതിൽ അത്ഭുതം തോന്നുന്നില്ല, . കാരണം മമ്മൂക്ക അങ്ങനെയാണ്, വളരെ അപ്ഡേറ്റാണ്. പുള്ളി എല്ലാം കാണുന്നുണ്ട്. എല്ലാരെയും അദ്ദേഹത്തിനറിയാം." അനഘ പറയുന്നു.
Read More Entertainment News Here
- ഷേക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ വാച്ച് അടിച്ചുമാറ്റും: അക്ഷയ് കുമാറിന്റെ പ്രാങ്കിനെ കുറിച്ച് സഹതാരം
- രൺബീർ ചിത്രത്തെ പുകഴ്ത്തി തൃഷ; ട്രോളുകൾ വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.