scorecardresearch

ഇനി അങ്ങനെ വിളിക്കരുത്; പേരുമാറ്റി നടൻ ജയം രവി

പേരു മാറ്റിയ വിവിരം സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്

പേരു മാറ്റിയ വിവിരം സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്

author-image
Entertainment Desk
New Update
Jayam Ravi, Ravi Mohan

ചിത്രം: എക്സ്

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് ജയം രവി. ചലച്ചിത്രരംഗത്ത് രണ്ടു പതിറ്റാണ്ടിലേറെ കാലം പിന്നിടുമ്പോൾ പേരു മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജയം രവി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്റെ പേരെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Advertisment

ആരാധകര്‍ക്ക് തന്നെ രവി എന്ന് വിളിക്കാമെന്നും ഫാൻ ക്ലബ്ബുകൾ ഇനിമുതൽ രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ എന്നറിയപ്പെടുമെന്നും താരം പറഞ്ഞു. 'പ്രിയപ്പെട്ട ആരാധകരെ, സുഹൃത്തുക്കളെ. പുതിയ പ്രതീക്ഷകളും അനന്തമായ സാധ്യതകളുമായാണ് നമ്മൾ ന്യൂ ഇയറിനെ വരവേറ്റത്. ഇപ്പോൾ ഒരു പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

സിനിമ എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും വലിയ അഭിനിവേശവും എൻ്റെ കരിയറിൻ്റെ അടിത്തറയുമാണ്. ഇന്നത്തെ ഞാൻ ആരാണെന്ന് രൂപപ്പെടുത്തിയ ഒരു ലോകം. എൻ്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സിനിമയും നിങ്ങളും എനിക്ക് നൽകിയ അവസരങ്ങൾക്കും സ്‌നേഹത്തിനും പിന്തുണക്കും ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.  ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു,' ജയം രവി പറഞ്ഞു.

Advertisment

2002ൽ പുറത്തിറങ്ങിയ 'ജയം' എന്ന ചിത്രത്തിലൂടെയാണ് ജയം രവി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തോടെയാണ് നടൻ ജയം രവിയെന്ന് സിനിമലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്. അതേസമയം, രവി നായകനായ 'കാതലിക്ക നേരമില്ലൈ' ചൊവ്വാഴ്ച തിയേറ്ററിലെത്തും. 

Read More

Actor Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: