/indian-express-malayalam/media/media_files/jTebqk0PuiUJM618A40i.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ ജയ ബച്ചൻ
അഭിനേതാവും രാഷ്ട്രീയ പ്രവർത്തകയുമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഭാര്യ കൂടിയായ ജയ ബച്ചൻ. അനാമിക, അഭിമാൻ, ചുപ്‌കെ ചുപ്‌കെ, സിൽസില തുടങ്ങിയ ഹിറ്റുകളിലൂടെ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ താരം തീരുമാനിച്ചത്. മകൻ അഭിഷേക് ബച്ചനെയും മകൾ ശ്വേത ബച്ചനെയും പരിപാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരത്തിന്റെ ഈ തീരുമാനം.
കുടുംബത്തിന് വേണ്ടി സിനിമയിൽ നിന്നു മാറിനിൽക്കാനുള്ള ജയ ബച്ചന്റെ തൂരുമാനം, കരിയർ ത്യജിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്തത് തൻ്റെ തീരുമാനമായിരുന്നെന്നും 'മദർ ഇന്ത്യ' എന്ന് ടാഗ് ചെയ്യേണ്ട ആവശ്യമില്ലെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിച്ച ആളാണെന്ന് തോന്നിപ്പിക്കുന്നത് ശരിയല്ലെന്ന് ജയ പറഞ്ഞു. ആ സമയത്ത് സിനിമ ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനത്തെ എല്ലാവരും വലിയ അത്ഭുതമായാണ് കണ്ടതെന്നും 'മദർ ഇന്ത്യ' എന്ന് ടാഗ് ചെയ്തെന്നും, എന്നാൽ യഥാർത്ഥത്തിൽ താൻ ചെയ്യാൻ ആഗ്രഹിച്ചതാണ് താൻ ചെയ്തെന്നും ജയ പറഞ്ഞു. ഇത് ഏതെങ്കിലും തരത്തിലുള്ള രക്തസാക്ഷിത്വമല്ലെന്നും ജയ വ്യക്തമാക്കി.
1998ൽ പുറത്തിറങ്ങിയ 'ഹസാർ ചൗരാസി കി മാ' എന്ന ചിത്രത്തിലൂടെയാണ് 17 വർഷത്തിന് ശേഷം വീണ്ടും ജയ ബച്ചൻ തിരശീലയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ഫിസ, കഭി ഖുഷി കഭി ഗം, കൽ ഹോ നാ ഹോ, കി & കാ, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയ നിരവധി ചിത്രങ്ങളിലും ജയ ബച്ചൻ അഭിനയിച്ചു.
Read More Entertainment Stories Here
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
- കൊറിയയിലെ 'ലാലേട്ടൻ' വിവാഹിതനാകുന്നു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us