scorecardresearch

രജനീകാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ പരാതി

തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ പരാതി

author-image
Entertainment Desk
New Update
Ilaiyaraaja, Rajinikanth

ഇളയരാജ, രജനീകാന്ത്

രജിനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂലി.' അടുത്തിടെ ചിത്രത്തിന്റെ പേരുവെളിപ്പെടുത്തി ടെറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായ് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ.

Advertisment

കൂലിയുടെ പ്രൊമോയിൽ തന്റെ ഗാനം അനുവാദമില്ലാതെ ഇപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി. ചിത്രത്തിന്റെ പ്രൊമൊയില്‍ നിന്ന് ഈ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നാണ് പരാതി. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സിന് അയച്ച നോട്ടീസിൽ ഇളയരാജ പറഞ്ഞു. 

രജനീകാന്ത് അഭിനയിച്ച തങ്കമഗന്‍ എന്ന ചിത്രത്തിലെ "വാവാ പക്കം വാ" എന്ന ഗാനമാണ് പ്രമോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്.

ഇളയരാജയും റെക്കോർഡിംഗ് കമ്പനിയായ എക്കോയും തമ്മിലുള്ള കേസിന്റെ പശ്ചാത്തലത്തിൽ, ഗാനത്തിൽ അതിന്റെ വരികൾ ഒരു പ്രധാന പങ്കു വഹിക്കുന്നതിനാൽ പാട്ടുകളുടെ ഏക ഉടമസ്ഥത അവകാശപ്പെടാൻ സംഗീത സംവിധായകന് സാധിക്കില്ലെന്ന് അടുത്തിടെ മദ്രാസ് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇളയാരാജ രചിച്ച 4500 ഗാനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റെക്കോർഡിംഗ് കമ്പനിയായ എക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. 

Advertisment

ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്നാണ് എക്കോ ഗാനങ്ങളുടെ അവകാശം വാങ്ങിയത്. എന്നാൽ, 4500 ഗാനങ്ങളുടെ ഉടമസ്ഥാവകാശം ഇളയരാജയ്ക്കാണെന്ന് അവകാശപ്പെട്ടതാണ് നിയമ തർക്കത്തിലേക്ക് നയിച്ചത്. സംഗീത സംവിധായകന് പ്രതിഫലം നൽകുന്നുണ്ട്. അതുകൊണ്ട് പാട്ടുകളുടെ അവകാശം സിനിമയുടെ നിർമ്മാതാവിനാണെന്ന് കമ്പനി വാദിച്ചു. അതേസമയം, ഈണമുണ്ടാക്കുന്ന വ്യക്തിക്കാണ് ഗാനത്തിന്റെ അവകാശമെന്നായിരുന്നു ഇളയരാജ കോടതിയിൽ പറഞ്ഞത്.

Read More Entertainment Stories Here

Ilayaraja Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: