scorecardresearch

5 കോടി നഷ്ടപരിഹാരം വേണം; അജിത് ചിത്രത്തിനെതിരെ ഇളയരാജ

ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്

ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Ilaiyaraaja, legal notice, Ajith Kumar, Good Bad Ugly

ചിത്രം: ഇൻസ്റ്റഗ്രാം

തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ നർമ്മാതാവിന് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഇളയരാജ നോട്ടീസ് അയച്ചിരിക്കുന്നത്.

Advertisment

അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടിസിലെ ആവശ്യം. അഭിഭാഷകൻ മുഖേന നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനാണ് ഇളയരാജ നോട്ടീസ് അയച്ചത്. ഗുഡ് ബാഡ് അഗ്ലിയിലെ 'ഒത്ത രൂപയും ദാരേൻ’, ‘എൻ ജോഡി മഞ്ഞക്കുരുവി’, ‘ഇളമൈ ഇതോ, ഇത‌ോ’ എന്നീ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം.

ഗാനങ്ങൾ മുൻകൂർ അനുമതിയോ റോയൽറ്റിയോ ഇല്ലാതെ ഉപയോഗിക്കുകയും, മാറ്റം വരുത്തുകയും, വാണിജ്യപരമായി ഉപയോഗിക്കുകയും ചെയ്തെന്നാണ് നിർമ്മാതാക്കൾക്ക് അയച്ച നാലു പേജുള്ള നോട്ടീസിൽ പറയുന്നത്.

പകർപ്പവകാശ നിയമത്തിലെ 51-ാം വകുപ്പിന്റെ ലംഘനമാണിതെന്നും, റോയൽറ്റിക്കും നിയമപരമായ ഫീസിനുമായി മൈത്രി മൂവി മേക്കേഴ്‌സ് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും, തന്റെ സൃഷ്ടി അനധികൃതമായി ഉപയോഗിച്ചതിന് നിരുപാധികം രേഖാമൂലം ക്ഷമാപണം നടത്തണമെന്നും നോട്ടീസിൽ ഇളയരാജ ആവശ്യപ്പെട്ടു.

Advertisment

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തിയ ഗുഡ് ബാഡ് അഗ്ലി സംവിധാനം ചെയ്തത് ആധിക് രവിചന്ദ്രനാണ്. പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സുനിൽ, പ്രസന്ന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ ചിത്രം അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രമാണ്.

Read More:

Ilayaraja Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: