/indian-express-malayalam/media/media_files/2025/04/15/zq7kljfsp402N4KLDiAn.jpg)
ജാൻവി കപൂർ
സ്ത്രീകളുടെ ആർത്തവകാലത്തോടും അവരുടെ വികാരങ്ങളോടും ചില പുരുഷൻമാർ കാണിക്കുന്ന നിരാകരണ മനോഭാവത്തിൽ നിരാശ പ്രകടിപ്പിച്ച് നടി ജാൻവി കപൂർ. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്ത്രീകളുടെ ആർത്തവകാല മാനസികാവസ്ഥയോട് മിക്ക പുരുഷന്മാർക്കുമുള്ള മനോഭാവത്തെ കുറിച്ച് ജാൻവി മനസ്സു തുറന്നത്.
ഇത് മാസത്തിലെ ആ സമയമാണോ? പോലുള്ള ചോദ്യങ്ങളിലൂടെ സ്ത്രീകളുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും എങ്ങനെ അശ്രദ്ധമായി പുരുഷന്മാർ സമീപിക്കുന്നുവെന്നാണ് ജാൻവി ചൂണ്ടിക്കാട്ടിയത്.
"ഞാൻ വാദിക്കാൻ ശ്രമിക്കുമ്പോഴോ എന്റെ പോയിന്റ് വ്യക്തമാക്കുമ്പോഴോ, 'ഇത് മാസത്തിലെ ആ സമയമാണോ?' എന്ന് പറയുന്നവരുണ്ട്. എന്നാൽ നിങ്ങൾ ആത്മാർത്ഥമായി സഹാനുഭൂതി കാണിക്കുന്നുണ്ടെങ്കിൽ, 'നിങ്ങൾക്ക് ഒരു മിനിറ്റ് വേണോ? ഇത് മാസത്തിലെ ആ സമയമാണോ?' എന്ന് പറയുക. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതെ, പലപ്പോഴും, ഞങ്ങൾക്ക് ഒരു മിനിറ്റ് ആവശ്യമാണ്, കാരണം നമ്മുടെ ഹോർമോണുകൾ ആ സമയത്ത് വ്യത്യസ്തമാണ്, നമ്മൾ കടന്നുപോകുന്ന വേദന അത്രയാണ്. ആ യഥാർത്ഥ പരിഗണന എല്ലായ്‌പ്പോഴും സ്വാഗതാർഹമാണ്."
"പക്ഷേ ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും... കാരണം പുരുഷന്മാർക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ എങ്ങനെ ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആർക്കറിയാം!" ജാൻവി കൂട്ടിച്ചേർത്തു.
പുരുഷസമൂഹം ആർത്തവത്തെ എങ്ങനെ കാണുന്നുവെന്നും സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ അത് എങ്ങനെ ആയുധമായി ഉപയോഗിക്കുന്നുവെന്നും സംബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതാണ് ജാൻവിയുടെ പ്രസ്താവന.
"ആഴത്തിൽ വേരൂന്നിയ ലിംഗപരമായ പക്ഷപാതങ്ങളും സ്ത്രീകളുടെ വികാരങ്ങളെ യുക്തിരഹിതമോ അമിതമായ സെൻസിറ്റീവോ ആയി തള്ളിക്കളയുന്ന ചരിത്രവും കാരണം 'ഇത് മാസത്തിലെ ആ സമയമാണോ?' പോലുള്ള വാക്യങ്ങൾ നിലനിൽക്കുന്നു. ഇത് ഒരു സ്ത്രീയുടെ വാദത്തെ ദുർബലപ്പെടുത്തുന്നു, അവളുടെ നിരാശ, കോപം അല്ലെങ്കിൽ ഉറച്ച നിലപാട്, ന്യായവാദങ്ങൾ എന്നിവയെ എല്ലാം വെറും ഹോർമോൺ ഏറ്റക്കുറച്ചിലുകളായി സമൂഹം വിലയിരുത്തുന്നു," ജാൻവിയുടെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് കൗൺസിലിംഗ് സൈക്കോളജിസ്റ്റും കിരാന കൗൺസിലിംഗിന്റെ സഹസ്ഥാപകയുമായ ജയ് അറോറ ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞതിങ്ങനെ.
Read More:
- ലാലേട്ടനൊപ്പം കമൽ ഹാസനും മമ്മൂട്ടിയും; വരവറിയിച്ച് 'തുടരും' ടീസർ
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
- ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം
- Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ
- മകന് കാൻസർ ആണെന്ന് അറിഞ്ഞ ആ ദിവസം ലോകം മാറിമറിഞ്ഞു: ഇമ്രാൻ ഹാഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.