scorecardresearch

I Am Kathalan: പ്രേമലുവിൽ നിന്നും കാതലനിലേക്ക്: റിലീസ് തീയതി പുറത്ത്

I Am Kathalan Release Date: പ്രേമലുവിനു ശേഷം നസ്‌ലെനെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയാം

I Am Kathalan Release Date: പ്രേമലുവിനു ശേഷം നസ്‌ലെനെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kathalan

I Am Kathalan Release Date Revealed

I Am Kathalan Release Date: പ്രേമലുവിനു ശേഷം നസ്‌ലെനെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

Advertisment

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സിനിമയാണിത്.  ചിത്രത്തിൽ നായികയായി എത്തുന്നത് അനിഷ്‌മയാണ്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും ചിത്രത്തിലുണ്ട്. നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്. സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം - ശരൻ വേലായുധൻ, എഡിറ്റർ - ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് - സിദ്ധാർത്ഥ പ്രദീപ്, ആർട്ട് - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്‌സ് - സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ - മനോജ് പൂങ്കുന്നം, പി ആർ ഒ - ശബരി.

Read More

Advertisment
New Release Naslen K Gafoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: