/indian-express-malayalam/media/media_files/2025/05/12/u9Wjw6ogbT1U2pzziGwQ.jpg)
HIT 3: The Third Case Ott Release
HIT: The Third Case OTT Release Platform: സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' മികച്ച പ്രതികരങ്ങളുമായി പ്രദർശനം തുടരുകയാണ്. ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെയെത്തിയ ചിത്രം ബോക്സ് ഓഫീലിലും ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്.
തെലുങ്ക് സൂപ്പര്‍താരം നാനി ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മുന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫിക്ല്സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം നെറ്റ്ഫിക്ല്സിൽ സ്ട്രീമിങ് ആരംഭിക്കും. 54 കോടിക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
The third case just dropped, and it’s going to HIT you hard! 🎯
— Netflix india South (@Netflix_INSouth) January 14, 2025
HIT 3: The Third Case, coming to Netflix in Telugu, Tamil, malayalam, Kannada & Hindi, after its theatrical release! #NetflixPandagapic.twitter.com/8KhprUV55Y
കെജിഎഫിലൂടെ ശ്രദ്ധനേടിയ ശ്രീനിധി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസു ചെയ്തത്. ചിത്രത്തിന്റെ നാലാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.
Read More
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.