scorecardresearch

ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിന് തിരിച്ചടി; അറസ്റ്റു തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്

അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്

author-image
Entertainment Desk
New Update
Honey Rose Rahul Easwar

ചിത്രം: എക്സ്

കൊച്ചി: നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ ആവശ്യം തള്ളി ഹൈക്കോടതി. വസ്ത്ര ധാരണത്തിനെതിരായ പരാമര്‍ശത്തില്‍ ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

Advertisment

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടിലെന്ന് പൊലീസ് കോടതിയെ അറിയിച്ചു, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിന്റെ നിലപാട് തേടി. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. 

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ നടി പരാതി നല്‍കിയത്. ഹര്‍ജി 27ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

ചാനൽ ചർച്ചയ്ക്കിടയിൽ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പരാതിയുടെ ഗൗരവം ചോർത്തിക്കളയുകയും ജനങ്ങളുടെ പൊതുബോധം തനിക്കു നേരെ തിരിയ്ക്കുക എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വറെന്നും മാപ്പർഹിക്കുന്നില്ലെന്നും ഹണി റോസ് പ്രതികരിച്ചിരുന്നു. 

Advertisment

അതേസമയം, ഹണി റോസ് നൽകിയ ലൈംഗീകാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടരുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചെവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. 

Read More

High Court Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: