scorecardresearch

നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗോകുൽ സുരേഷ്

ക്യാമറ പിടിക്കുന്ന ആളുകളാണ് നെഗറ്റീവുകളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതെന്നും ഗോകുൽ പറഞ്ഞു

ക്യാമറ പിടിക്കുന്ന ആളുകളാണ് നെഗറ്റീവുകളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതെന്നും ഗോകുൽ പറഞ്ഞു

author-image
Entertainment Desk
New Update
Gokul Suresh | Nimisha Sajayan

ചിത്രം: ഇൻസ്റ്റഗ്രാം

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ, നടി നിമിഷ സജയൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാലു വർഷം മുൻപ് നടത്തിയ പരാമർശം വിവാദമാകുകയും, നടി വ്യാപക സൈബർ ആക്രമണം നേരിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിമിഷയ്ക്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കമന്റ് സെക്ഷൻ ഓഫുചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്.

Advertisment

ഓൺലൈൻ മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിൽ നിമിഷയുടെ പേരു പരാമർശിക്കാതെയായിരുന്നും ഗോകുലിന്റെ പ്രതികരണം. 'ആ നടി അങ്ങനെ പറഞ്ഞിട്ട് ഇത്രയും വർഷം ആയില്ലേ. നടിക്ക് അന്ന് അതേ പറ്റി പറയമ്പോൾ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ അല്ലെങ്കിൽ അവർ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ ആർട്ടിസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഇല്ലായിരുന്നു. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം.

അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.

Advertisment

നിങ്ങൾ ക്യാമറ പിടിക്കുന്ന ആളുകളാണ് നെഗറ്റീവുകളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. എന്റെ അച്ഛൻ ഒരു വാക്ക് പറയുമ്പോൾ അതിലെ ഒരു വാക്ക് മാത്രം എടുത്ത് പറഞ്ഞ് അതിലെ നെഗറ്റീവ് ഏറ്റവും കൂടുതൽ പ്രൊജക്ട് ചെയ്യുന്നതും നിങ്ങളാണ്. പോസിറ്റീവ് എന്തെങ്കിലും ചെയ്താൽ അത് അത്ര വ്യഗ്രതയോടെ നിങ്ങൾ പ്രൊമോട്ട് ചെയ്യാറുമില്ല," ഗോകുൽ സുരേഷ് പറഞ്ഞു.

Read More Entertainment Stories Here

Suresh Gopi Lok Sabha Election 2024 Nimisha Sajayan Gokul Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: