/indian-express-malayalam/media/media_files/4M5Wsp0MvVX8K2ducOL2.jpg)
GOAT Box Office Collection Day 5
GOAT box office collection day 5:വിജയ് നായകനായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. വെങ്കിട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നാലു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. 44 കോടി രൂപയോടെ ഇന്ത്യയിൽ ആദ്യ ദിനം പൂർത്തിയാക്കിയ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളൽ തമിഴിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി.
ആഗോളതലത്തിൽ നാലു ദിവസത്തിനുള്ളിൽ 225 കോടി രൂപയോളം ചിത്രം നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 400 കോടി ബജറ്റിലൊരുങ്ങിയ ചിത്രം തമിഴിലെ കളക്ഷൻ റെക്കോര്‍ഡുകൾ തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും, രണ്ടാം ദിനം 42 ശതമാനം ഇടിവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ പേർ തിയേറ്ററിലെത്തിയതാണ് ചിത്രത്തിനു തുണയായത്. റിപ്പോർട്ടുകൾ അനുസരിച്ച്, 41ശതമാനം ഒക്യുപ്പൻസി നിരക്കാണ് തിങ്കളാഴ്ച തമിഴ്നാട്ടിലെ തിയേറ്ററുകളിൽ രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്ത്യയിലുടനീളം 2300ലധികം പ്രദർശനങ്ങൾ നടത്തി. ഹിന്ദിയിൽ 900ലധികം പ്രദർശനങ്ങളും, തെലുങ്കിൽ 500ലധികം പ്രദർശനങ്ങളും നടത്തിയതായാണ് റിപ്പോർട്ട്. ഈ മാസം തമിഴിൽ നിന്ന് വലിയ ചിത്രങ്ങൾ റിലീസിനില്ലാത്തതിനാൽ ഗോട്ടിന്റെ കളക്ഷനിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ സിദ്ധാർത്ഥ നൂനി, വെങ്കട് രാജേൻ എഡിറ്റിങ്, ദിലീപ് സുബ്ബരായൻ ആക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു.
Read More
- ആരുമല്ലാതിരുന്ന കാലത്ത് ചേർത്തുനിർത്തിയ ആളാണ്; ജനാർദ്ദനന് സ്നേഹചുംബനമേകി മമ്മൂട്ടി
- നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയായി
- ദീപിക പദുകോൺ അമ്മയായി, ജൂനിയർ ദീപ്-വീറിനെ സ്വാഗതം ചെയ്ത് ആരാധകർ
- പിങ്ക് സൽവാറിൽ ആരാധക മനം കവർന്ന് മഞ്ജു വാര്യർ
- എമ്പുരാനിൽ മമ്മൂട്ടിയും? രഹസ്യമായി ചിത്രീകരണം നടന്നെന്ന് റിപ്പോർട്ട്
- നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്; മമ്മൂട്ടിയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.