/indian-express-malayalam/media/media_files/w5s3UQhJT5WZneGyUcz1.jpg)
ചിത്രം: ഇൻസ്റ്റഗ്രാം (സ്ക്രീൻഗ്രാബ്/അജിത്ത് ബാബു)
പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച വിജയമാണ് തിയേറ്ററിൽ സൃഷ്ടിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും നായകനും ലഭിക്കുന്ന പ്രശംസകൾക്കൊപ്പം തന്നെ ചിത്രത്തിനായി പ്രവർത്തിച്ച ഓരോരുത്തരുടെയും പേരുകൾ ഉയർന്നു കേൾക്കുകയാണ്. ആടുജിവിതം നേടിയ വിജയത്തിന് പ്രധാനപങ്ക് വഹിച്ചത് കഥാപാത്രമായി ഇഴുകിച്ചേർന്ന നടൻ പ്രഥ്വിരാജ് തന്നെയാണ്. പൃഥ്വിരാജിനെ കഥാപാത്രത്തിന് യോജിക്കുന്ന ശരീര പ്രകൃതത്തിലേക്ക് മാറ്റിയെടുത്തതിന് പിന്നിൽ പൃവർത്തിച്ച ഫിറ്റനസ് ട്രെയിനർ അജിത്ത് ബാബുവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ ജോർദാൻ മരുഭൂമി പ്രദേശങ്ങളിലെ ട്രെയിനിങ് വളരെ ശ്രമകരമായിരുന്നതായി അജിത്ത് ബാബു പറഞ്ഞു. പരിമിതമായ സൗകര്യങ്ങളിലും പൃഥ്വിരാജ് തന്നോട് പൂർണ്ണമായും സഹകരിച്ചെന്നും അജിത്ത് കൂട്ടിച്ചേർത്തു. ഒരു ടെന്റിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ട്രെയിനിങ് നടന്നത്. പൃഥ്വിരാജ് സാറിനെക്കൊണ്ട് എങ്ങനെ ട്രെയിനിങ് ചെയ്യുക്കുമെന്ന് ഞാൻ ആലോചിച്ചിരുന്നു. കാരണം നല്ല സൗകര്യങ്ങളിൽ വർക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്, എയർക്കണ്ടീഷനിലൊക്കെ വർക്കൗട്ട് ചെയ്തിരുന്ന ഒരാൾ എങ്ങനെ ഇതെല്ലാം ചെയ്യും.
പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്നമായിരുന്നില്ല, ചോദ്യോം പറച്ചിലും ഒന്നുമില്ല. നേരേ കേറിവന്ന് എന്താണ് പ്ലാൻ അതുചെയ്യും, ഇതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. യോഗ മാറ്റൊക്കെ മണ്ണിൽ വിരിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. എല്ലാ ദിവസവും ഇവിടെയായിരുന്നു വർക്കൗട്ട്. വളരെ കഷ്ടപ്പാടുള്ള കാര്യമായിരുന്നു. പക്ഷെ നമ്മുടെ ലക്ഷ്യം വളരെ വലുതായതിനാൽ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. അത് എനിക്കും വളരെ പ്രചോദനമായിരുന്നു.
നമുക്ക് ഒരു വ്യക്തമായ പ്ലാൻ ഉണ്ടെങ്കിൽ, അത് അദ്ദേഹത്തെ കൃത്യമായി പറഞ്ഞ് മനസിലാക്കിയാൽ, നമ്മൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം കൃത്യമായി ചെയ്തിരിക്കും. ഒരു പേഴ്സണൽ ട്രെയിനർ എന്ന നിലയിൽ പൃഥ്വരാജിനെ പോലൊരാൾ അങ്ങനെ പെരുമാറുന്നത് എനിക്ക് വളരെവലിയ കാര്യമാണ്, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അജിത്ത് ബാബു പറഞ്ഞു.
Read More
- പത്തു വർഷത്തിനു ശേഷമാണ് തിയേറ്ററിൽപോയി സിനിമ കാണുന്നത്: സന്തോഷ് ജോർജ് കുളങ്ങര
- ഉടൻ വിവാഹം കഴിക്കണം, അച്ഛനാകണം: വിജയ് ദേവരകൊണ്ട
- അത് എന്റെകൂടി ജീവിതമായിരുന്നു; ആടുജീവിതം കണ്ട പ്രേക്ഷകന്റെ വാക്കുകൾ വൈറലാകുന്നു
- മൂന്നു ദിവസം വെള്ളം മാത്രം; ഹക്കീം നടത്തിയതും വമ്പൻ ട്രാൻസ്ഫർമേഷൻ
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us