scorecardresearch

ഉടൻ വിവാഹം കഴിക്കണം, അച്ഛനാകണം: വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ നിലനിൽക്കെ വിവാഹ കഴിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ നിലനിൽക്കെ വിവാഹ കഴിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി വിജയ് ദേവരകൊണ്ട

author-image
Entertainment Desk
New Update
Vijay Devarakonda  | Rashmika

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്നും, ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നും അടുത്തിടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കിംവദന്തികൾ നിലനിൽക്കെ, വിജയ് തൻ്റെ വിവാഹ ആലോചനകളെക്കുറിച്ച് തുറന്നു പറയുകയും "വിവാഹം കഴിച്ച് അച്ഛനാകാൻ" ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 

Advertisment

പുതിയ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെ, 'എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാൻ തയ്യാറാണോ?' എന്ന ചോദ്യത്തിനായിരുന്നു വിജയ്‌യുടെ മറുപടി. എനിക്കും വിവാഹം കഴിക്കാനും അച്ഛനാകാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞ വിജയ്, താൻ ഒരു പ്രണയ വിവാഹമായിരിക്കും കഴിക്കുക എന്നും സ്ഥിരീകരിച്ചു. എന്നിരുന്നാലും, പങ്കാളിയെ മാതാപിതാക്കൾ അംഗീകരിക്കുമ്പോൾ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിജയ്‌യും രശ്മിക മന്ദാനയും കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. എന്നാൽ, ഇരുവരും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. അടുത്തിടെ, വിജയ്‌യോട് പ്രണയ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി ആരാധകരിൽ സംശയം ഉണ്ടാക്കിയിരുന്നു 

Advertisment

വിജയിയും രശ്മികയും കഴിഞ്ഞ വർഷം മാലദ്വീപിലും വിയറ്റ്നാമിൽ അവധിക്കാലം ആഘോഷിച്ച വാർത്തകളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇതോടെയാണ് ദമ്പതികൾ ഇപ്പോൾ ഒരുമിച്ചാണ് താമസമെന്നും, ഉടൻ തന്നെ ബന്ധം ഔദ്യോഗികമാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറുത്തുവന്നു തുടങ്ങിയത്.

വർക്ക് ഫ്രണ്ടിൽ, വിജയ് ഫാമിലി സ്റ്റാറിനെ പ്രൊമോട്ട് ചെയ്യുമ്പോൾ, അല്ലു അർജുൻ , ഫഹദ് ഫാസിൽ, സായ് പല്ലവി, വിജയ് സേതുപതി എന്നിവർക്കൊപ്പമുള്ള പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് രശ്മിക. .

Read More 

Vijay Deverakonda Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: