/indian-express-malayalam/media/media_files/6QMaGT3T1j4eJoZAbthE.jpg)
Aadujeevitham Movie Review: Writer Benyamin
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ പശ്ചാത്തലമാക്കിയാണ് സംവിധായകൻ ബ്ലെസി, നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ചത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഒരുപോലെ കാത്തിരുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോഴോക്കും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
ചിത്രം ഓസ്കാർ നേടാനുള്ള സാധ്യതയുണ്ടെന്നും, നായകൻ പൃഥ്വിരാജിന്റെ​ അഭിനയം ദേശിയ അവാർഡ് ഉറപ്പിച്ച് എന്നുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആടുജീവിതം കാണാൻ തിയേറ്ററിൽ എത്തിയ എഴുത്തുകാരൻ ബെന്യാമിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"എന്റെ ഭാഗ്യമാണ് ഇതെന്നാണ് ഞാൻ കരുതുന്നത്. ഒരു സംവിധായകൻ ഇത്തരത്തിൽ അലയാൻ മനസു കാണിക്കുന്നു. ഒരു നടൻ അതിനോട് ചേർന്ന് അദ്ദേഹത്തിന്റെ ശരീരം പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ തയ്യാറാകുന്നു. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടുത്തോളം ഇതൊക്കെ വലിയ ഭാഗ്യമാണ്. ഞാനും ആ യാത്രയ്ക്കൊപ്പം അവരോടൊപ്പം ഉണ്ടായിരുന്നു. അതിന്റെ എല്ലാ പ്രോസസിലൂടെയും കടന്ന് പോകാൻ എനിക്കും സാധിച്ചു.
ഞാൻ കഥ എഴുതി കൊടുത്തെന്ന് മാത്രമല്ല, എന്റെയുംകൂടി സിനിമയെന്ന് അഭിമാനത്തോടുകൂടി പറയാവുന്ന ഒരു നിമിഷത്തിലാണ് എത്തി നിൽക്കുന്നത്. ഒത്തിരി 'സ്ട്രഗിൾ' അനുഭവിച്ച് മറ്റൊരു ആടുജീവിതം അനുഭവിച്ചാണ് അവർ​ ഈ ചിത്രം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും പ്രതിബന്ധങ്ങളിലൂടെയും പ്രിതിസന്ധികളിലൂടെയും കടന്നു പോയ ചിത്രമായിരുന്നു ആടുജീവിതം.
ചിത്രം പാതിവഴിയിൽ നിലച്ചു പോകുമോ, ഉപോക്ഷിക്കേണ്ടിവരുമോ എന്ന പോടിയുണ്ടായിരുന്നപ്പോൾ പോലും അതിനെയെല്ലാം അതിജീവിച്ച്, സിനിമയാകണമെന്ന് ആഗ്രഹത്തോടുകൂടി മുന്നിൽ നടന്ന ബ്ലെസി സാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ ചിത്രം. അദ്ദേഹത്തിനാണ് ഇതിന്റെ എല്ലാ അംഗീകാരവും നൽകേണ്ടത്," മൂവി വേൾഡ് മെഡ് യുട്യൂബ് ചാനലുമായുള്ള സംഭാഷണത്തിൽ ബെന്യാമിൻ പറഞ്ഞു.
Read More
- Aadujeevitham Review: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ
- Aadujeevitham Public Review: ഓസ്കാർ ഉറപ്പിച്ചോ; ആടുജീവിതം കരയിപ്പിച്ചെന്ന് പ്രേക്ഷകർ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us