/indian-express-malayalam/media/media_files/EkiNDr9RNGNyOO8ljP8o.jpg)
ചിത്രം: എക്സ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
താനും സമാന സാഹചര്യം അതിജീവിച്ച വ്യക്തിയാണെന്നാണ്, 'എബി ജോർജ്' എന്ന അക്കൗണ്ടിലൂടെ ഇയാൾ പറയുന്നത്. "ഒരു സിനിമ എന്നതിലുപരി ആടുജീവിതം എൻ്റെ വ്യക്തിജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഷിപ്പിംഗ് കമ്പനിയുമായുള്ള എൻ്റെ ആദ്യത്തെ കപ്പൽ യാത്രയ്ക്കിടെ, 2013 ഒക്ടോബർ മുതൽ 2014 ഏപ്രിൽ വരെ ആഫ്രിക്കയിലെ ഒരു മരുഭൂമിയിലെ സൈനിക താവളത്തിൽ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.
പല രംഗങ്ങളും എൻ്റെ വ്യക്തിപരമായ അനുഭവങ്ങളെ ഓർമ്മിപ്പിച്ചു. പ്രത്യേകിച്ചും ഖുബൂസ് കഴിക്കുമ്പോൾ നജീബ് കരയുന്നതും, ഒരു പ്രതീക്ഷയില്ലാത്ത സമയത്തും ദൈവത്തെ വിളിക്കുന്നതുമെല്ലാം. ശരിയായ ഭക്ഷണമില്ലാതെ ആ മരുഭൂമി ക്യാമ്പിൽ ഏകദേശം 6 മാസത്തോളം ഞാൻ അതിജീവിച്ചു. ഇന്ന് അതിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ നടത്തിയ അതിജീവനം അഭിമാനകരമാണ്. ഇന്ന് ഞാൻ നേടിയ എല്ലാ നേട്ടങ്ങളിലും സന്തേഷവും നന്ദിയും," എക്സിൽ പങ്കുവച്ച കുറപ്പ് ഇങ്ങനെ.
More than a film, #Aadujeevitham connects deeply with my personal life. I was imprisoned and tortured at a desert army base in Africa from October 2013 to April 2014, during my first sailing with a low-standard shipping company.
— AB George (@AbGeorge_) March 29, 2024
Many scenes reminded me of my personal…
അതേസമയം, മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന ആടുജീവിതം പ്രക്ഷക നിരൂപക പ്രശംസകൾക്കൊപ്പം ബോക്സ് ഓഫീസിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്. 14.1 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി നേടിയത്. ആഗോള തലത്തിൽ ആടുജിവിതം ആദ്യദിനം 16.7 കോടി രൂപ നേടിയെന്നാണ് നിർമ്മാതക്കൾ അറിയിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ആടുജീവിതം പുറത്തിറങ്ങി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.