scorecardresearch

മൂന്നു ദിവസം വെള്ളം മാത്രം; ഹക്കീം നടത്തിയതും വമ്പൻ ട്രാൻസ്ഫർമേഷൻ

ഹക്കീം എന്ന കഥാപാത്രത്തിനായി ചെയ്ത കഠിന ഡയറ്റിങുകളെ കുറിച്ച് ആടുജിവിതം നടൻ ഗോകുൽ

ഹക്കീം എന്ന കഥാപാത്രത്തിനായി ചെയ്ത കഠിന ഡയറ്റിങുകളെ കുറിച്ച് ആടുജിവിതം നടൻ ഗോകുൽ

author-image
Entertainment Desk
New Update
K R Gokul | Aadujeevitham

ആടുജീവിതം കണ്ട ഏതൊരു പ്രേക്ഷകന്റെയും മനസിൻ തീരാനോവായി അവശേഷിക്കുന്ന കഥാപാത്രമാണ് ഹക്കീം. പ്രധാന കഥാപാത്രമായ നജീബ് അനുഭവിക്കുന്ന ദുരിതങ്ങളുടെ തീവ്രത ഹക്കീമിലൂടെയും പ്രേക്ഷകർക്ക് ലഭിക്കുന്നു. ഹക്കീം എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിച്ചത് കെ.ആർ ഗോകുൽ ആണ്. ചിത്രത്തിനായി കഠിനമായ ഡയറ്റിങ് നടത്തിയെന്നാണ് ഗോകുൽ പറയുന്നത്.

Advertisment

ഭാരം കുറയക്കാനായി ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കഴിയോണ്ടി വന്നെന്ന് ഗോകുൽ പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു, ഗോകുൽ തന്റെ ആദ്യ ചിത്രത്തിനായി ചെയ്ത കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞത്. ഓരോ മാസവും കഴിക്കുന്ന കലേറിയുടെ അളവ് ക്രമേണ പരിമിതപ്പെടുത്തി കൊണ്ടുവന്നതായി ഗോകുൽ പറഞ്ഞു.

"കാലറി കുറച്ചിട്ടും കവിളിലൊക്കെ ഒരു തുടിപ്പ് ഉണ്ടായിരുന്നു. മേക്കപ്പ് ടെസ്റ്റിനായി പോയപ്പോൾ, ബ്ലെസി സാർ ഉൾപ്പെടെയുള്ളവർ കവിൾ കുറച്ചുകൂടി കുറയാനുണ്ടെന്ന് പറഞ്ഞു. പിന്നീട് അൺഹെൽത്തി ആയ രീതിയിൽ എക്സ്പിരിമെന്റ് ചെയ്യാൻ​ തുടങ്ങി. വെള്ളം മാത്രം കുടിച്ചുകൊണ്ട് ഒരു വാട്ടർ ഡയറ്റ് ചെയ്യാമെന്ന് കരുതി. മൂന്നു ദിവസം, വെള്ളവും കാപ്പിയും മാത്രം കുടിച്ചു.

ഷൂട്ടു തുടങ്ങാൻ 15 ദിവസം ശേഷിക്കെ, ആദ്യത്തെ മൂന്നുദിവസം ഇങ്ങനെ വെള്ളവും കാപ്പിയും മാത്രം കുടിച്ചാണ് സർവൈവ് ചെയ്തത്. അതുപൊലെ വൈകിട്ട് ഞാൻ ഓടാനും പോകും. മൂന്നാമത്തെ ദിവസം രാത്രിയിൽ ഞാൻ കൊളാപ്സ് ആയി താഴെവീണു. കുറച്ചു നേരം കഴിഞ്ഞ് എണീറ്റു കഴിഞ്ഞപ്പോൾ എനിക്ക് തന്നെ മനസിലായി, ആള് ജീവനോടെ ഉണ്ടെങ്കിലെ ഈ സിനിമ ചെയ്യാൻ കഴിയു എന്ന്. അത്ര ആൺ ഹെൽത്തിയായിട്ട് ചെയ്തുകഴിഞ്ഞാൻ ആള് മരിച്ചുപോകും.

Advertisment

പിന്നീട് പഴച്ചാറും, കുബ്ബൂസ് വെള്ളത്തിൽ മുക്കിയതുമൊല്ലാം കഴിച്ചു. ഹക്കീമും ഈ അവസ്ഥകളിലൂടെയെല്ലാം കടന്നുപോയിക്കാണുമല്ലോ. അതുകൊണ്ട് അവരുടെ കഷ്ടപ്പാടുകളുടെ ഒരു ശതമാനമെങ്കിലും നമ്മളും അനുഭവിക്കണം," വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞു.

Read More 

Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: