/indian-express-malayalam/media/media_files/AT9gHPN4BPOIS2ticmp6.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ കിഷൻ ദാസ്, യൂട്യൂബ്
'മുതൽ നീ മുടിവും നീ' എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കിഷൻ ദാസ്. കണ്ടന്റ് ക്രിയേറ്റർ കൂടിയായ കിഷൻ സോഷ്യൽ മീഡിയയുടെയും​ ഇഷ്ടതാരമാണ്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന സന്തോഷ വാർത്തയാണ് കിഷൻ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ധനുഷ്- നിത്യ മേനോൻ ചിത്രം 'തിരുച്ചിത്രമ്പലം', തങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചെന്നും, ബെസ്റ്റ് ഫ്രെണ്ടുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പക്കുവച്ചത്. സുചിത്ര കുമാറുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'സിങ്കപ്പൂര് സലൂണി'ലാണ് കിഷൻ അവസാനമായി അഭിനയിച്ചത്. 'മുതൽ നീ മുടിവും നീ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും നിരവധി ആരാധകരെയാണ് കിഷൻ സൃഷ്ടിച്ചത്.
നവാഗതനായ സലീം ആർ. ബാദ്ഷ സംവിധാനം ചെയ്യുന്ന സൈക്കോളജി ത്രില്ലറായ 'ഈരപഥം കാറ്റു മഴൈ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. വെട്രി എന്ന പ്രധാന കഥാപാത്രത്തെയാണ് കിഷൻ അവതരിപ്പിക്കുന്നത്. ടെലിവിഷൻ- നാടക രംഗത്ത് പ്രശസ്ഥനായ ബൃന്ദാ ദാസിന്റെ മകനാണ് കിഷൻ ദാസ്.
Read More
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
- Aadujeevitham Review: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ
- Aadujeevitham Public Review: ഓസ്കാർ ഉറപ്പിച്ചോ; ആടുജീവിതം കരയിപ്പിച്ചെന്ന് പ്രേക്ഷകർ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us