scorecardresearch

Aadujeevitham celeb reviews: എന്താണ് ചെയ്തുവച്ചിരിക്കുന്നത്? എങ്ങനെയാണിത് സാധ്യമാക്കിയത്?  ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും

Aadujeevitham celeb reviews: “സിനിമയുടെയും ജീവിതത്തിൻ്റെയും യഥാർത്ഥ ശക്തി നിങ്ങൾക്ക് അനുഭവിക്കണമെങ്കിൽ, ദയവായി ആടുജീവിതം  കാണുക,” ആടുജീവിതത്തിന് അഭിനന്ദന പ്രവാഹം

Aadujeevitham celeb reviews: “സിനിമയുടെയും ജീവിതത്തിൻ്റെയും യഥാർത്ഥ ശക്തി നിങ്ങൾക്ക് അനുഭവിക്കണമെങ്കിൽ, ദയവായി ആടുജീവിതം  കാണുക,” ആടുജീവിതത്തിന് അഭിനന്ദന പ്രവാഹം

author-image
Entertainment Desk
New Update
Aadujeevitham | Prithviraj

Aadujeevitham celeb reviews

Aadujeevitham celeb reviews: പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ സർവൈവൽ ചിത്രം നാടകമായ ആടുജീവിതം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പുത്തൻ ഉണർവേകിയ മലയാള സിനിമയുടെ  വിജയഗാഥ ആടുജീവിതവും തുടരുമോ എന്നാണ് പ്രതീക്ഷയോടെ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 

Advertisment

തിയേറ്റർ റിലീസിനു മുന്നോടിയായി, ആടുജീവിതത്തിൻ്റെ പ്രത്യേക പ്രദർശനം വിവിധ ഇൻഡസ്ട്രികളിലെ സിനിമാ പ്രവർത്തകർക്കായി അടുത്തിടെ ക്രമീകരിച്ചിരുന്നു. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ടവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്, പ്രേക്ഷകർക്ക് സിനിമാറ്റിക് വിസ്മയത്തിൽ കുറവൊന്നും പ്രതീക്ഷിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ ദിവസം കമൽഹാസനും മണിരത്നവും ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടിരുന്നു. ചിത്രം കണ്ടതിനു ശേഷം ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചു കൊണ്ട് കമൽഹാസനും മണിരത്നവും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

“ഞാൻ ബ്ലെസിക്ക് നന്ദി പറയുന്നു. കഠിനമായ ജോലിയാണിത്. ഇത് ശരിക്കും ഒരാൾക്ക് സംഭവിച്ചതാണ്! എങ്ങനെയാണ് അദ്ദേഹം ജോലി ചെയ്തതെന്നും എവിടെയാണെന്നും മണിരത്‌നം ആശ്ചര്യപ്പെട്ടു. ഇടവേളയിൽ കൂടുതൽ വെള്ളം കുടിക്കാൻ തോന്നും. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ (ബ്ലെസിയുടെ) ദാഹവും കാണാം. പൃഥ്വിരാജ് ഏറെ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് അദ്ദേഹം കുളിക്കുന്ന ഷോട്ട്. അദ്ദേഹം ഇത്രയും ദൂരം പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ക്യാമറാമാൻ്റെ (സുനിൽ കെഎസ്) ജോലി, അത് വളരെ ബുദ്ധിമുട്ടാണ്. ചലച്ചിത്രപ്രവർത്തകർ എന്ന നിലയിൽ, ഞങ്ങൾ മനസ്സിലാക്കുന്നു, ഈ സിനിമയിൽ അദ്ദേഹം എത്രമാത്രം പരിശ്രമിച്ചുവെന്ന്. പ്രേക്ഷകരും മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മികച്ച സിനിമ, ജനങ്ങളും ഇതിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” വീഡിയോ സന്ദേശത്തിൽ കമൽഹാസൻ പറഞ്ഞു.

Advertisment

“ദൃശ്യങ്ങൾ അതിശയകരവും അമ്പരപ്പിക്കുന്നതുമാണ്. പൃഥ്വിരാജ് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ജോലിയാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ മുഴുവൻ ടീമും (അത്ഭുതകരമായ ഒരു ജോലി ചെയ്തിട്ടുണ്ട്)... നിങ്ങൾ എങ്ങനെയാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളോട് (ബ്ലെസി) അസൂയയില്ല, കാരണം ഈ സിനിമയുടെ നിർമ്മാണം തന്നെ വളരെ ബുദ്ധിമുട്ടാണ്” മണിരത്നത്തിന്റെ വാക്കുകൾ ഇങ്ങനെ. 

അതേസമയം, ഞായറാഴ്ച ഹൈദരാബാദിൽ ആടുജീവിതത്തിൻ്റെ മറ്റൊരു പ്രദർശനവും സംഘടിപ്പിച്ചിരുന്നു. തെലുങ്ക് സംവിധായകരായ വെങ്കി അറ്റ്‌ലൂരി, ഹനു രാഘവപുഡി, ശ്രീനു വൈറ്റ്‌ല, പ്രവീൺ സത്താരു എന്നിവർ സ്ക്രീനിംഗിൽ പങ്കെടുത്തു. “ഒരു കഥാപാത്രത്തിനൊപ്പം 10 വർഷത്തിലേറെ സഞ്ചരിച്ച് ഇത്തരമൊരു പ്രകടനം കാഴ്ചവയ്ക്കുന്നത് സാധാരണമായൊരു നേട്ടമല്ല. പൃഥ്വിരാജ് ഗാരുവിന് ഹാറ്റ്സ് ഓഫ്,” പൃഥ്വിരാജിൻ്റെ അർപ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് സീതാരാമം സംവിധായകൻ ഹനു രാഘവപുടി പറഞ്ഞു. 

“സിനിമയുടെയും ജീവിതത്തിൻ്റെയും യഥാർത്ഥ ശക്തി നിങ്ങൾക്ക് അനുഭവിക്കണമെങ്കിൽ, ദയവായി ആടുജീവിതം  കാണുക,” വാതി സംവിധായകൻ വെങ്കി അറ്റ്‌ലൂരിയുടെ വാക്കുകളിങ്ങനെ. “ഏതൊരു നടനും ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുക എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിത്, അദ്ദേഹം ഗംഭീരമായ ജോലി ചെയ്തിട്ടുണ്ട്,” പൃഥ്വിരാജിൻ്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഗുണ്ടൂർ ടാക്കീസ് ​​ഹെൽമർ പ്രവീൺ സത്താരു പറഞ്ഞു. 

Read More 

Prithviraj Blessy Film Review Mani Ratnam New Release Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: