scorecardresearch

ഗീതു മോഹൻദാസ് ചിത്രത്തിൽ യഷ്, കരീന കപൂർ, സായ് പല്ലവി, ശ്രുതി ഹസൻ

യഷ് നായകനാകുന്ന ടോക്സികിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിതായി നിർമ്മാതാക്കൾ അറിയിച്ചു

യഷ് നായകനാകുന്ന ടോക്സികിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിതായി നിർമ്മാതാക്കൾ അറിയിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Kareena Kapoor Khan | Yash | Sai Pallavi

ചിത്രം:​​ ഇൻസ്റ്റഗ്രാം/ കരീന കപൂർ, യഷ്, സായി പല്ലവി

പാൻ ഇന്ത്യൻ സ്റ്റാർ യഷിനെ നായകനാക്കി മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്സ്.' ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ നിരവധി ആഭ്യൂഹങ്ങളാണ് ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ബോളിവുഡ് താരം കരിന കപൂർ, ശ്രുതി ഹസൻ, സായി പല്ലവി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുമെന്നാണ് പ്രചരണം ഉണ്ടായത്.

Advertisment

ഇപ്പോൾ, ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. "ടോക്സിക്കിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. സിനിമയെ ചുറ്റിപ്പറ്റിയുള്ള ആവേശത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ ഈ അവസരത്തിൽ, ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ചിത്രത്തിനായുള്ള കാസ്റ്റിംഗ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. ഞങ്ങളുടെ ഈ ടീമിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഈ കഥ ജീവസുറ്റതാക്കാൻ ഞങ്ങൾ എല്ലാവരും തയ്യാറെടുക്കുമ്പോൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനാണ് നിങ്ങൾ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നത്," നിർമ്മാതാക്കൾ പ്രസ്ഥാവനയിൽ പറഞ്ഞു.

Advertisment

കെജിഎഫ് 2-ന് ശേഷം സൂപ്പർ സ്റ്റാർ യഷ് അഭിനയിക്കുന്ന ചിത്രം എന്നതു തന്നെയാണ് ടോക്സിക്കിന്റെ ഏറ്റവും വലിയ സവിശേഷത. മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2025 എപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തും.

2023 ഡിസംബറിൽ, യഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ആക്ഷൻ ഓറിയൻ്റഡ് ചിത്രമാണെന്നാണ് സൂചന.

Read More 

Kareena Kapoor yash Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: