scorecardresearch

തിരുപ്പതി ഭഗവാനെ കാണാൻ മുട്ടുകുത്തി പടികൾ കയറി ജാൻവി; വീഡിയോ

ജാൻവി കപൂറിനൊപ്പം ബോയ് ഫ്രണ്ട് ശിഖർ പഹാരിയ, ഓറി എന്നിവരും ഉണ്ടായിരുന്നു 

ജാൻവി കപൂറിനൊപ്പം ബോയ് ഫ്രണ്ട് ശിഖർ പഹാരിയ, ഓറി എന്നിവരും ഉണ്ടായിരുന്നു 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Janhvi Kapoor

അമ്മ ശ്രീദേവിയുടെ പ്രിയപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായതിനാൽ തന്നെ ജാൻവിയ്ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ് തിരുപ്പതി ക്ഷേത്രം.  മാർച്ച് 6ന് തൻ്റെ 27-ാം ജന്മദിനത്തിലും ജാൻവി തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. ജാൻവിയുടെ 50-ാമത്തെ ക്ഷേത്ര സന്ദർശനമായിരുന്നു ഇത്. ജാൻവിയ്ക്ക് ഒപ്പം താരത്തിന്റെ ബോയ്ഫ്രണ്ടായ ശിഖർ പഹാരിയയും  ഓറിയും ഉണ്ടായിരുന്നു. 

Advertisment

ജാൻവിയുടെ തിരുപ്പതി യാത്രയിൽ നിന്നുള്ള ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്  സുഹൃത്ത് ഓറി. വീഡിയോയിൽ ക്ഷേത്രത്തിന്റെ പടികൾ മുട്ടുകുത്തി കയറുന്ന ജാൻവിയെ കാണാം. 

"എല്ലാവരും തിരുപ്പതി കയറണം, കാരണം അത് നിങ്ങളെ വിനയമുള്ളവരാക്കും," എന്ന് ജാൻവി പറയുന്നത് വീഡിയോയിൽ കേൾക്കാം. “ഇത് ജാൻവിയുടെ 50-ാമത്തെ തിരുപ്പതി യാത്രയാണ്, ശിഖറിൻ്റെ ഒമ്പതാമത്തെയും എൻ്റെ ആദ്യത്തെയും,” എന്ന് ഓറി പറയുന്നതും കേൾക്കാം. 

കാൽമുട്ടിന്മേൽ നിരങ്ങി സ്റ്റെപ്പുകൾ കയറി  തിരുപ്പതി ബാലാജി പ്രഭുവിനെ ദർശിക്കുകയാണ് ജാൻവി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓറി അന്വേഷിച്ചപ്പോൾ, ക്ഷേത്രവുമായുള്ള തൻ്റെ ആത്മീയ ബന്ധം ജാൻവി വിശദീകരിക്കുന്നുണ്ട്. ജാൻവി മുട്ടുകുത്തി അനായാസമാണ് പടികൾ കയറുന്നത്. 

Advertisment

വീട്ടിലേക്കുള്ള യാത്രാമധ്യേ, ജാൻവി ചാർട്ടേഡ് വിമാനത്തിൽ തന്റെ ജന്മദിനം ആഘോഷിച്ചു. കേക്ക് കട്ടിംഗ് ചടങ്ങിൻ്റെ ദൃശ്യങ്ങളും ഓറി പങ്കുവച്ചു.

Read More 

Janvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: