/indian-express-malayalam/media/media_files/bgLA8u1Vt2JvOKHN8J0q.jpg)
വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി ജനമനസ്സുകളിൽ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയിലെ ശ്രദ്ധേയ മുഖമാണ്.
ടൊവിനോ തോമസ് എന്ന താരോദയത്തിനു മുൻപ്, നടൻ അഭിനയിച്ച പഴയൊരു ഷോർട്ട് ഫിലിമാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. സ്മൈൽ എന്ന ഷോർട്ട് ഫിലിമിൽ നിന്നുള്ള ക്ലിപ്പിംഗാണ് ഇപ്പോൾ വൈറലാവുന്നത്.
മോഡലിംഗിലും അഭിനയത്തിലുമെല്ലാം താൽപ്പര്യമുള്ള ടൊവിനോ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് 'ഗപ്പി', 'ഒരു മെക്സിക്കൻ അപാരത', 'ഗോദ', 'തരംഗം', 'മായാനദി', 'ആമി', 'അഭിയും ഞാനും', 'മറഡോണ', 'തീവണ്ടി', 'ഒരു കുപ്രസിദ്ധ പയ്യൻ', 'എന്റെ ഉമ്മാന്റെ പേര്', 'ലൂസിഫർ', 'ഉയരെ', 'വൈറസ്', 'ആൻഡ് ദ ഓസ്കാർ ഗോസ് ടു', 'ലൂക്ക', 'കൽക്കി', 'എടക്കാട് ബറ്റാലിയൻ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി.
‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു. കാണെക്കാണെ, മിന്നൽ മുരളി, നാരദൻ, ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല, 2018 തുടങ്ങിയ ടൊവിനോ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടി.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം. ഡീസന്റായി ഒരുക്കിയ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ ആണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ ഭാവനയാണ് നായിക. സൗബിന്‍ ഷാഹിറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രമായ ഐഡിന്റിറ്റിയാണ് ടൊവിനോയുടെ മറ്റൊരു പ്രൊജക്റ്റ്. ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ - ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തൃഷ കൃഷ്ണനും ചിത്രത്തിലുണ്ട്. വിനയ് റായ്, മന്ദിര ബേദി, മഡോണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us