/indian-express-malayalam/media/media_files/cAJHDSdxvn8wxr6bL1gi.jpg)
Akshay Kumar is speechless at Prithvirajs 16-year dedication to Aadujeevitham
പൃഥ്വിരാജുമായി ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൽ പൃഥ്വിയുടെ സഹനടൻ കൂടിയാണ് അക്ഷയ് കുമാർ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്താൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ, പൃഥ്വിയെ അഭിനന്ദിച്ചുകൊണ്ട് അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആടുജീവിതത്തിനായി പൃഥ്വിരാജ് സമർപ്പിച്ച നീണ്ട വർഷങ്ങളെ കുറിച്ചറിഞ്ഞപ്പോൾ അക്ഷയ് കുമാർ പോലും നിശബ്ദനായി. ചൊവ്വാഴ്ച മുംബൈയിൽ നടന്ന ബഡേ മിയാൻ ചോട്ടെ മിയാൻ ട്രെയിലർ ലോഞ്ചിനിടെയാണ്, അക്ഷയ് പൃഥ്വിരാജിനോടുള്ള അതിരറ്റ ആരാധന പ്രകടിപ്പിച്ചത്. പൃഥ്വി തന്നേക്കാൾ മികച്ച നടനാണെന്നും അക്ഷയ് പറഞ്ഞു.
“സിനിമയിൽ ഞങ്ങളേക്കാൾ കൂടുതൽ ഡയലോഗുകൾ അദ്ദേഹത്തിനുണ്ട്! എന്നാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ രസകരമായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഞാൻ അഭിനയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചത്. ഞാൻ നിങ്ങളേക്കാൾ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിനാൽ ഞാൻ മികച്ചവനാണെന്ന് അർത്ഥമാക്കുന്നില്ല! നിങ്ങളൊരു മികച്ച നടനാണ്,” അക്ഷയ് പറഞ്ഞു.
ആടുജീവിതത്തെക്കുറിച്ചും അക്ഷയ് കുമാർ വാചാലനായി. ആടുജീവിതത്തിന്റെ ട്രെയിലർ തന്നെ അമ്പരപ്പിച്ചുവെന്നും അക്ഷയ് കൂട്ടിച്ചേർത്തു. “അദ്ദേഹം എന്നെ ട്രെയിലർ കാണിച്ചു, സാധാരണയായി ഞാൻ സിനിമാ പ്രദർശനങ്ങൾക്ക് പോകാറില്ല, പക്ഷേ എന്നെ സ്ക്രീനിംഗിന് വിളിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വളരെ രസകരമായി തോന്നുന്നതിനാൽ ഞാൻ അതിനായി പോകും. നിങ്ങൾ എല്ലാവരും ഇത് കാണണം. ”
“നിങ്ങൾ 2-3 വർഷമായി ഈ സിനിമയിൽ പ്രവർത്തിക്കുകയാണല്ലേ?" എന്ന് അക്ഷയ് ചോദിച്ചപ്പോൾ, “16 വർഷമായി,” എന്ന് പൃഥ്വി തിരുത്തി. പൃഥ്വിയുടെ മറുപടി അക്ഷയിനെ അമ്പരപ്പിക്കുകയും നിശബ്ദനാക്കുകയും ചെയ്തു. "16 വർഷമായി നിങ്ങൾ എന്താണ് ചെയ്യുന്നത്? ഈ മനുഷ്യൻ 16 വർഷമായി ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്! അവിശ്വസനീയം. ഇവിടെ, ഞങ്ങൾക്ക് 16 മാസത്തേക്ക് ഒരു സിനിമയിൽ പോലും പ്രവർത്തിക്കാൻ കഴിയില്ല). ഹാറ്റ്സ് ഓഫ്,” അത്ഭുതത്തോടെ അക്ഷയ് കൂട്ടിച്ചേർത്തു.
ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ആദ്യദിവസം തന്നെ താൻ ആടുജീവിതം കാണാൻ ശ്രമിക്കുമെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
2008-09 കാലഘട്ടത്തിലാണ് ബെന്യാമിൻ്റെ ബെസ്റ്റ് സെല്ലർ നോവലായ ആടുജീവിതം സിനിമയാക്കാൻ സംവിധായകൻ ബ്ലെസി തീരുമാനിച്ചത്. താമസിയാതെ പൃഥ്വിരാജ് ഈ പ്രൊജക്ടിൽ ജോയിൻ ചെയ്തു. എന്നിരുന്നാലും, തിരക്കഥയുടെ ജോലികൾ ആരംഭിക്കാൻ ബ്ലെസിക്ക് ആറ് വർഷം കൂടി വേണ്ടി വന്നു. ആറ് വർഷം മുൻപ് ചിത്രീകരണം ആരംഭിച്ചെങ്കിലും, കൊവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം ആടുജീവിതം നീണ്ടുപോവുകയായിരുന്നു. 16 വർഷം മുൻപ് ബ്ലെസിയും പൃഥ്വിയും കണ്ട ആ സ്വപ്നം നാളെ തിയേറ്ററുകളിലേക്ക് എത്തുന്ന ആവേശത്തിലാണ് മലയാള സിനിമാലോകവും പ്രേക്ഷകരും.
ആടുജീവിതത്തിനു തൊട്ടു പിന്നാലെ തന്നെ, പൃഥ്വിയുടെ ബോളിവുഡ് ചിത്രമായ ബഡേ മിയാൻ ചോട്ടെ മിയാനും റിലീസിനെത്തും. ഏപ്രിൽ 10 നാണ് ചിത്രത്തിന്റെ റിലീസ് തീയതി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് ബഡേ മിയാൻ ചോട്ടെ മിയാനിലൂടെ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ആക്ഷൻ-ത്രില്ലറിൽ ക്രൂരനായ വില്ലൻ്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
Read More
- Manjummel Boys OTT: മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്
- ടൊവിനോ അഭിനയിച്ച ഈ ഷോർട്ട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ?
- മുട്ടുകുത്തി പടികൾ കയറി തിരുപ്പതി ഭഗവാനെ കാണാൻ ജാൻവി; വീഡിയോ
- സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്താണൊരു പേര്? അവധിക്കാല ചിത്രങ്ങളുമായി ചാക്കോച്ചൻ
- ഗീതു മോഹൻദാസ് ചിത്രത്തിൽ യഷ്, കരീന കപൂർ, സായ് പല്ലവി, ശ്രുതി ഹസൻ
- 'ദുൽഖർ അല്ലേ ആ പോയത്'; ഡിക്യുവിന്റെ അപ്രതീക്ഷിത എൻട്രിയിൽ അമ്പരന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.