/indian-express-malayalam/media/media_files/890PWrxfpjSSKVNPhZJ0.jpg)
Aadujeevitham Malayalam Movie (ചിത്രം: സ്ക്രീൻഗ്രാബ് യുട്യൂബ്/ പോപ് പ്രീമിയർ)
നടൻ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 16 വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ആരാധകർ പടുത്തുയർത്തിയ പ്രിതീക്ഷകളോട് ചിത്രം നീതി പുലർത്തിയെന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരോ സ്വരത്തിൽ പറയുന്നത്.
Culmination of Prithvi as an actor,
— ☆°•Metronome (@SiddarthHere) March 28, 2024
Into the league of legends.
Peak Cinema.🐐
4/5#Aadujeevitham#PrithvirajSukumaran#Oscars#Mohanlal#Mammooty#malayalam#Mollywoodpic.twitter.com/cr2CSwPwUw
പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസസിക്കുന്ന പ്രേക്ഷകർ, താരത്തിന് ദേശിയ അവാർഡ് ഉറപ്പിച്ചാണ് തിയോറ്റർ വിടുന്നത്. പലരും ചിത്രം ഓസ്കാർ ലെവലിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അഭിപ്രായപ്പെടുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് പൃഥ്വരാജിന് ദേശിയ അവാർഡ് നൽകിയെല്ലെങ്കിൽ അത് നീതികേടാകുമെന്നാണ് ഒരു പ്രേക്ഷകൻ പറഞ്ഞയുന്നത്.
Following The Goat Life's journey for a while now, and today is the big release! Kudos to Blessy for his unwavering vision and to Prithviraj and the entire team for their tireless efforts. This film is a labor of love, and I can't wait to experience it. Sending all my love and… pic.twitter.com/FgfZOKDhxX
— Mohanlal (@Mohanlal) March 28, 2024
ലോകത്തിന്റെ മുന്നിലേക്ക്, മലയാളം ചിത്രംമെന്ന നിലയിൽ പ്രദർശിപ്പിക്കാൻ പറ്റുന്ന തരത്തിൽ 'ഇന്റർനാഷണൽ' ലെവലിലാണ് ചിത്രം എടുത്തിരിക്കുന്നതെന്നാണ് ഭൂരിഭക്ഷം പ്രേക്ഷകരും പറയുന്നത്. സംവിധായകൻ ബ്ലെസിയുടെ 16 വർഷത്തെ പ്രയത്നത്തിന് ഒപ്പം ചേർന്നുനിന്ന ഛായാഗ്രഹകൻ സുനിൽ കെഎസിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യക ഷോ കണ്ടശേഷം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ചിരുന്നു. "ഞാൻ ബ്ലെസിക്ക് നന്ദി പറയുന്നു. കഠിനമായ ജോലിയാണിത്. ഇത് ശരിക്കും ഒരാൾക്ക് സംഭവിച്ചതാണ്! എങ്ങനെയാണ് അദ്ദേഹം ജോലി ചെയ്തതെന്നും എവിടെയാണെന്നും മണിരത്‌നം ആശ്ചര്യപ്പെട്ടു. ഇടവേളയിൽ കൂടുതൽ വെള്ളം കുടിക്കാൻ തോന്നും. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ (ബ്ലെസിയുടെ) ദാഹവും കാണാം. പൃഥ്വിരാജ് ഏറെ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് അദ്ദേഹം കുളിക്കുന്ന ഷോട്ട്. അദ്ദേഹം ഇത്രയും ദൂരം പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," വീഡിയോ സന്ദേശത്തിൽ കമൽഹാസൻ പറഞ്ഞു.
“ദൃശ്യങ്ങൾ അതിശയകരവും അമ്പരപ്പിക്കുന്നതുമാണ്. പൃഥ്വിരാജ് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ജോലിയാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ മുഴുവൻ ടീമും (അത്ഭുതകരമായ ഒരു ജോലി ചെയ്തിട്ടുണ്ട്)... നിങ്ങൾ എങ്ങനെയാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളോട് (ബ്ലെസി) അസൂയയില്ല, കാരണം ഈ സിനിമയുടെ നിർമ്മാണം തന്നെ വളരെ ബുദ്ധിമുട്ടാണ്” മണിരത്നത്തിന്റെ വാക്കുകൾ ഇങ്ങനെ.
Read More
- Aadujeevitham Review: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.