scorecardresearch

പത്തു വർഷത്തിനു ശേഷമാണ് തിയേറ്ററിൽപോയി സിനിമ കാണുന്നത്: സന്തോഷ് ജോർജ് കുളങ്ങര

മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു

മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു

author-image
Entertainment Desk
New Update
Santosh George Kulangara | Aadujeevitham

ചിത്രം: ഇൻസ്റ്റഗ്രാം

അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത പ്രേക്ഷക സ്വീകാര്യതയാണ് കുറച്ച് നാളുകളായി മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രങ്ങൾക്ക് പിന്നാലെ പുറത്തിറങ്ങിയ ആടുജീവിതവും പ്രതീക്ഷകളോട് നീതിപുലർത്തി. ആടുജീവിതം കണ്ട് പുറത്തിറങ്ങിയ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

ഒരു മുഴുവൻ ചിത്രം തിയേറ്ററിൽ പോയി കാണുന്നത് പത്ത് വർഷത്തിന് ശേഷമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. "ഞാൻ തിയേറ്ററിൽ പോയി ഒരു ഫുൾലെങ്ത് മൂവി കണ്ടിട്ട് പത്തു വർഷമായി. ഈ ആടുജീവിതത്തിന് വേണ്ടിയാണ് ഞാനും പത്തുവർഷമായി കാത്തിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ച് വളരെ ഹൃദയസ്പർശിയായ ചിത്രമായിരുന്നു ഇത്.

മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളന്നു കഴിഞ്ഞെന്ന് എനിക്ക് നിസംശയം പറയാൻ കഴിയും. ഞാൻ പൊതുവേ കാര്യങ്ങളെ വളരെ വിമർശനാത്മകമായി സമീപിക്കുന്ന ഒരാളാണ്. അതുകൊണ്ടു തന്നെ ഏതു സിനിമ കാണുമ്പോഴും അതിലെ കുറവുകൾ പെട്ടന്നുതന്നെ കണ്ടുപിടിക്കും. 

പക്ഷെ ബ്ലെസിയുടെ ഈ സിനിമ, ആ സൂക്ഷമാംശത്തിൽ വളരെ ഭംഗിയായി ക്രാഫ്റ്റ്മാൻഷിപ്പോടുകൂടി ചെയ്തിരിക്കുന്നു. ഞാൻ അതിനെ പ്രശംസിക്കുന്നു. ഈ പത്തുവർഷത്തെ കാത്തിരുപ്പ് എനിക്കും വിഫലമായില്ല എന്നെനിക്ക് ഇറപ്പുണ്ട്," ചിത്രം കണ്ട് പുറത്തിറങ്ങിയ സന്തേഷ് ജോർജ് കുളങ്ങര പറഞ്ഞു.

Advertisment

ബെന്യാമിന്റെ നോവലിലൂടെ മലയാളികളുടെ മനസിൽ വിങ്ങലായി മാറിയ നജീബിന്റെ യഥാർത്ഥ ജീവിതമാണ് ബ്ലെസിയും സംഘവും സിനിമയാക്കിയത്. 16 വർഷത്തെ കഷ്ടപ്പാടുകൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്. നജീബായി തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിയ പൃഥ്വിരാജിന്റെ ബോഡി ട്രാൻസ്ഫർമേഷൻ രാജ്യവ്യാപകമായി പ്രശംസ നേടുകയാണ്. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ഗോകുലും ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇടംനേടി.

വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേതിക്കുമ്പോൾ, ആടുജീവിതം അർഹിക്കുന്ന വിജയം എന്നാണ്, ചിത്രം കണ്ട ഓരോ പ്രേക്ഷകനും പറയുന്നത്. എ.ആർ റഹ്മാൻ അടക്കമുള്ള പ്രതിഭകളെ അണിനിരത്തിയുള്ള നിർമ്മാണം എല്ലാ വശങ്ങളിലും മികച്ചു നിൽക്കുന്നു. ചിത്രത്തിൽ അമല പോൾ വേഷമിട്ട സൈനു എന്ന കഥാപാത്രത്തിന്റെ വേദനകങ്ങൾക്ക് പ്രാധാന്യം നൽകി, ചിത്രത്തിനൊരു രണ്ടാം ഭാഗം നിർമ്മിക്കാനും സാധ്യതയുണ്ടെന്ന് സംവിധായകൻ ബ്ലെസി അടുത്തിടെ പറഞ്ഞുരുന്നു. 

Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: