scorecardresearch

February OTT Release: ഫെബ്രുവരിയിലെ പ്രധാന ഒടിടി റിലീസുകള്‍

February OTT Release: ഫെബ്രുവരി മാസം ഒടിടിയിലെത്തുന്ന പുതിയ റിലീസുകൾ

February OTT Release: ഫെബ്രുവരി മാസം ഒടിടിയിലെത്തുന്ന പുതിയ റിലീസുകൾ

author-image
Entertainment Desk
New Update
February OTT Release

February OTT Release

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഒടിടി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി മാസം ഒടിടിയിലെത്തുന്ന പുതിയ റിലീസുകൾ ഏതെന്നു നോക്കാം. 

Captain Miller OTT: ക്യാപ്റ്റൻ മില്ലർ

Advertisment

ധനുഷ് നായകനായ 'ക്യാപ്റ്റൻ മില്ലർ' ഒടിടിയിലേക്ക്. അരുൺ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം  സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 1930 ന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ഈസ എന്ന യുവാവിന്റെ ജീവിതകഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന യുവാവിന്റെ ജീവിതവും കഷ്ടപ്പാടുകളുമാണ് പ്രമേയം. ശിവ രാജ്കുമാർ, നാസർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ജനുവരി 12-നാണ് തിയേറ്ററിലെത്തിയത്.

ആമസോൺ പ്രൈമിൽ ഫെബ്രുവരി ഒൻപതിന് ക്യാപ്റ്റൻ മില്ലർ സ്ട്രീമിംഗ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക.


Guntur Kaaram OTT: ഗുണ്ടൂർ കാരം

Advertisment

സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തുന്ന ഗുണ്ടൂർ കാരം ഒടിടിയിലേക്ക്.  ജനുവരി 12ന് സംക്രാന്തി റിലീസായി എത്തിയ ചിത്രം 200 കോടിയിലേറെ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരുന്നു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മലയാളി താരം ജയറാമും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് നായികമാർ. രമ്യ കൃഷ്ണൻ, പ്രകാശ് രാജ്, ജഗപതി ബാബു, രമേഷ് റാവു  എന്നിവരും ചിത്രത്തിലുണ്ട്. 

ത്രിവിക്രം സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഹാരിക ആൻഡി ഹാസ്നി ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണനാണ്. തമൻ സംഗീതവും മനോജ് പരമഹംസയും പി എസ് വിനോദും ചേർന്ന് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. നവീൻ നൂളിയാണ് എഡിറ്റർ. നെറ്റ്ഫ്ളിക്സിൽ ഫെബ്രുവരി 9ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Ayalaan OTT: അയലാൻ

ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സയൻസ് ഫിക്‌ഷൻ കോമഡി ചിത്രം. ഇൻഡ്രു നേട്രു നാളെയ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവി കുമാറാണ് അയലാൻ ഒരുക്കിയിരിക്കുന്നത്. 

ശിവകാര്‍ത്തികേയൻ നായകനായ തമിഴ് സയൻസ് ഫിക്‌ഷൻ കോമഡി ചിത്രം അയലാൻ ഒടിടിയിലേക്ക്. ആര്‍ രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രാകുല്‍ പ്രീത് സിംഗാണ് നായിക. കൊടപടി ജെ രാജേഷ് നിര്‍മാണവും ഛായാഗ്രാഹണം നിരവ് ഷായും നിർവ്വഹിച്ചു.  ഫെബ്രുവരി 16ന്  സൺ നെക്സ്റ്റിൽ ചിത്രം സ്ട്രീം ചെയ്യും. 

HanuMan OTT Release: ഹനുമാൻ

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ഹനുമാൻ ഒടിടിയിലേക്ക്. അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, സമുദ്രഖനി, വിനയ് റായ്, വെണ്ണേല കിഷോർ, സത്യ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. റിപ്പോർട്ടുകൾ അനുസരിച്ച് 2024 മാർച്ച് 2ന് സീ5ൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 


Bhakshak OTT: ഭക്ഷക്

ഭൂമി പെഡ്‌നേക്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭക്ഷക് ഒടിടിയിലേക്ക്. വൈശാലി സിംഗ് എന്ന ജേണലിസ്റ്റിനെയാണ് ഭൂമി അവതരിപ്പിക്കുന്നത്. പെൺകുട്ടികൾക്കായുള്ള അഭയ കേന്ദ്രത്തിൽ ഒരു കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതും ഇതിന് പിന്നിലെ അന്വേഷണവുമാണ് 'ഭക്ഷക്' പറയുന്നത്.  സഞ്ജയ് മിശ്ര, ആദിത്യ ശ്രീവാസ്‌തവ, സായ് തംഹങ്കർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.  

നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 9ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഷാരൂഖ് ഖാൻ ആണ് നിർമാണം.

Read More Entertainment Stories Here

Dhanush Mahesh Babu OTT Sivakarthikeyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: