/indian-express-malayalam/media/media_files/roiYiFQzer9DEYdWkkhs.jpg)
Esha Deol and Bharat Takhtani
കഴിഞ്ഞ ദിവസമാണ്, 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം താനും ഭർത്താവ് ഭരത് തഖ്താനിയും വേർപിരിയുന്ന കാര്യം നടി ഇഷ ഡിയോൾ പ്രഖ്യാപിച്ചത്. സൗഹാർദ്ദപരമായാണ് തങ്ങളുടെ വേർപിരിയൽ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ് ഇഷയും ഭരതും. 20-ാം വയസ്സിൽ ഡേറ്റിംഗ് ആരംഭിച്ച ഇരുവരും 2012ലാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. എന്നിരുന്നാലും, വിവാഹം കഴിച്ച് ഭരതിൻ്റെ കൂട്ടുകുടുംബം സെറ്റപ്പിലുള്ള വീട്ടിലേക്ക് മാറിയപ്പോൾ താനാകെ ഞെട്ടിപ്പോയെന്നാണ് ഇഷ പറയുന്നത്.
ഭരത് തഖ്താനിയെ വിവാഹം കഴിച്ചതോടെ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും ഇഷ പറയുന്നു. ഭരതിൻ്റെ കുടുംബത്തിലെ മറ്റെല്ലാ സ്ത്രീകളും മികച്ച പാചകക്കാരായിരുന്നുവെന്നും എന്നാൽ തനിക്ക് പാചകം ചെയ്യാൻ അറിയില്ലായിരുന്നുവെന്നും ഇഷ കുറിച്ചു.
വിവാഹിതയായതോടെ താൻ “പക്വതയുള്ളവളും ഉത്തരവാദിത്തമുള്ളവളും” ആയിത്തീർന്നുവെന്നാണ് ഇഷ തന്റെ അമ്മ മിയ എന്ന പുസ്തകത്തിൽ പറയുന്നത്. "2012 ൽ ഞങ്ങൾ വിവാഹിതരായപ്പോൾ, ഒരുപാട് കാര്യങ്ങൾ മാറി. ഭരതിന്റെ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം, എനിക്ക് പഴയതുപോലെ ദിവസം മുഴുവൻ ഷോർട്ട്സും ടീഷർട്ടും ധരിച്ച് നടക്കാൻ കഴിയുമായിരുന്നില്ല, ജീവിതശൈലിയുടെ ചില വശങ്ങൾ മാറ്റേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഭരതിന്റെത് ഒരു വണ്ടർഫുൾ ഫാമിലിയായിരുന്നു. അനായാസമായി അവരെന്നെ അവരുടെ കൂട്ടത്തിലേക്ക് ചേർത്തു."
തഖ്താനി കുടുംബത്തിലെ എല്ലാ സ്ത്രീകളും അവരുടെ ഭർത്താക്കന്മാർക്കായി സ്വാദിഷ്ടമായ ഭക്ഷണങ്ങൾ പാകം ചെയ്തിരുന്നു. എന്നാൽ ഭരതിനെ കാണുന്നതിന് മുമ്പ് താൻ “ഒരിക്കലും പാകം ചെയ്തിട്ടില്ല” എന്നും ഇഷ പറയുന്നു. “ഞാൻ അടുക്കളയിൽ കയറണമെന്ന് അവരൊരിക്കലും നിർബന്ധിച്ചിട്ടില്ല," യാഥാസ്ഥിതിക രീതിയിൽ പെരുമാറണമെന്ന് വാശിപ്പിടിക്കാത്ത അമ്മായിയമ്മയോട് നന്ദിയുണ്ടെന്നും ഇഷ പറഞ്ഞു.
“വാസ്തവത്തിൽ, ഞാൻ അവർക്ക് അവരുടെ മൂന്നാമത്തെ മകനെപ്പോലെയാണെന്ന് (ഭരതിനും ഒരു സഹോദരനാണുള്ളത്) അവർ എപ്പോഴും എന്നോട് പറയാറുണ്ട്. വീട്ടിലെ ആദ്യത്തെ മരുമകളായതുകൊണ്ട് അവരെന്നെ ലാളിച്ചു വഷളാക്കി. എനിക്ക് എപ്പോഴും ചോക്ലേറ്റ് ബ്രൗണികളും പഴങ്ങളും ക്രീമുകളും അയച്ചു തരുന്നുണ്ടായിരുന്നു."
ഇഷയ്ക്കും ഭരതിനും രാധ്യ, മിരായ എന്നിങ്ങനെ രണ്ടു പെൺമക്കളാണുള്ളത്. ഒരാൾക്ക് ആറുവയസ്സും മറ്റേയാൾക്ക് 4 വയസ്സുമാണ് പ്രായം.
Read More Entertainment Stories Here
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.