/indian-express-malayalam/media/media_files/5mY3PuRjKYB1fwGalP5u.jpg)
ചിത്രം: എക്സ്
സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്കേറ്റു. 'ഗൂഡചാരി 2' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്റെ കഴുത്തിനു പരിക്കേറ്റത്. നടന് പ്രാഥമിക ചികിത്സ നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജമ്പ് സീക്വൻസ് ഷൂട്ടു ചെയ്യുന്നതിനിടെയാണ് നടന്റെ കഴുത്തിൽ മുറിവേറ്റത്. ആഴത്തിലുള്ള മുറിവു വകവയ്ക്കാതെ താരം ചിത്രീകരണം തുടർന്നതായാണ് വിവരം. അതേസമയം, ഇമ്രാൻ ഹാഷ്മി ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്.
Emraan Hashmi gets Injured.😳😳#trending#trendingreels#bollywoodstars#Bollywood#celebstyle#theglamorhoilc#EmraanHashmipic.twitter.com/zDJTWrnaYd
— theglamorholic (@Glamorholics) October 8, 2024
തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ 'ഗൂഡചാരി'യുടെ രണ്ടാം ഭാഗമാണ് ഗൂഡചാരി 2. നവാഗതനായ വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ശോഭിത ധൂലിപാലയും ജഗപതി ബാബുവും, ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
നേരത്തെ സൽമാൻ ഖാനും കത്രീന കൈഫിനുമൊപ്പം 'ടൈഗർ 3'യിൽ ഇമ്രാൻ ഹാഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു. നെഗറ്റീവ് റേളിലെത്തിയ താരം ശ്രദ്ധനേടിയിരുന്നു. കരൺ ജോഹർ നിർമ്മാണ പങ്കാളിയാകുന്ന 'ഷോടൈം' എന്ന വെബ് സീരീസിലും ഹാഷ്മി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Read More Entertainment Stories Here
- ''അവൻ പോയതു മുതൽ എൻ്റെ ഹൃദയം തകർന്നിരിക്കുകയാണ്''; കല്യാണി പ്രിയദർശൻ
- കപ്പിൾസ് ഇൻ ബ്ലാക്ക്: പൂർണ്ണിമയെ ചേർത്തു പിടിച്ച് ഇന്ദ്രജിത്ത്
- ഫഹദ് ഫാസിലിനെ പോലെയൊരു അസാധ്യ നടനെ എവിടെയും കണ്ടിട്ടില്ല: രജനീകാന്ത്
- 35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ
- പ്രണയ ജോഡികളായി അജിത്തും ശാലിനിയും; സ്പെയിനിൽ അവധി ആഘോഷം; വീഡിയോ
- സെയ്ഫ് അലിഖാനല്ലേ ആ ഓടിപ്പോയത്; നിഖിലയുടെ ഫോട്ടോ സെഷനിടയിൽ ഒരു സർപ്രൈസ് എൻട്രി
- 'ഞങ്ങൾ കസിൻസാണ്, പക്ഷെ നേരിൽ കണ്ടതു രണ്ടുതവണ മാത്രം;' വിദ്യാ ബാലനെക്കുറിച്ച് പ്രിയാമണി
- New OTT Release: ഈ ആഴ്ച ഒടിടിയിൽ കാണാം, ഏറ്റവും പുതിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us