/indian-express-malayalam/media/media_files/2025/04/28/bGj6JYioZa9eo7AdpI3n.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സംവിധായകനായെത്തി നായക നടനായി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ബേസിൽ ജോസഫ്. പിറന്നാൾ ആഘോഷിക്കുന്ന ബേസിലിന്, ചലച്ചത്ര താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിലുടെ ആശംസകൾ നേർന്നിട്ടുണ്ട്. ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവച്ച പിറന്നാൾ ആശംസയാണ് ശ്രദ്ധനേടുന്നത്.
മകൾ ഹോപിനൊപ്പമുള്ള ബേസിലിന്റെ രസകരമായ നിമിഷങ്ങൾ പകർത്തിയ വീഡിയോയ്ക്കൊപ്പമായിരുന്നു എലിസബത്തിന്റെ ആശംസ. മകൾക്ക് പാട്ടുപാടി കൊടുക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാവുക. 'ജന്മദിനാശംസകൾ അപ്പ' എന്ന ആശംസാക്കുറിപ്പും എലിസബത്ത് പങ്കുവച്ചിട്ടുണ്ട്.
നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റുമായെത്തിയിരിക്കുന്നത്. "കുട്ടിത്തം മാറാത്ത അപ്പൻ. കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ", "ഇതിൽ ഇപ്പൊ ആരാ കുഞ്ഞ്"," ലെ കുഞ്ഞ്: പകച്ചു പോയി എന്റെ ബാല്യം", "എന്തൊക്കെ ആയിരുന്നു. ഇതിൽ ഇപ്പൊ ഏതാ കൊച്ച് ഏതാ അപ്പൻ എന്ന് തപ്പി നടക്കേണ്ട അവസ്ഥ ആയി" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
അതേസമയം, അടുത്ത സുഹൃത്തും നടനുമായ ടൊവിനോ തോമസും ബേസിലിന് ജന്മദിനാശംസ നേർന്നിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന ബേസിലിന്റെ ചിത്രത്തോടൊപ്പമായിരുന്നു ടൊവിനോയുടെ പിറന്നാളാശംസ.
2017 ലായിരുന്നു ബേസിലും എലിസബത്തും വിവാഹിതരായത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2023ലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Read More
- 'എന്നെന്നും നിന്റേത്,' സുചിത്രയ്ക്ക് വിവാഹ വാർഷികം ആശംസിച്ച് മോഹൻലാൽ
- Thudarum Box Office Collection: ബോക്സ് ഓഫീസിലും ഒരേയൊരു രാജാവ്; കുതിപ്പ് 'തുടരു'ന്നു
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- 'ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തി, അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും:' അഭിലാഷ് പിള്ള
- Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ ഫെഫ്ക സസ്പെൻഡ് ചെയ്തു; സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യും
- "ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു;" വ്യാജ പ്രചരണങ്ങൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.