scorecardresearch

Ustad Hotel Re-Release: കിസ്മത്തിന്റെ കഥയുമായി ഫൈസിയും ഉപ്പൂപ്പയും വീണ്ടുമെത്തി

12 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്  'ഉസ്‌താദ്‌ ഹോട്ടൽ' 

12 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്  'ഉസ്‌താദ്‌ ഹോട്ടൽ' 

author-image
Entertainment Desk
New Update
Ustad Hotel Re Release

Ustad Hotel Re Release

Ustad Hotel Re-Release: 2012ലെ ഹിറ്റ് ചിത്രമായ  'ഉസ്‌താദ്‌ ഹോട്ടൽ'  വീണ്ടും തിയേറ്ററുകളിൽ.  ദുൽഖർ സൽമാനെ നായകനായി അഞ്ജലി മേനോൻ്റെ തിരക്കഥയിൽ അൻവർ റഷീദ് ഒരുക്കിയ ചിത്രമായിരുന്നു ഉസ്‌താദ്‌ ഹോട്ടൽ. ദുൽഖർ സൽമാന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ഉസ്താദ് ഹോട്ടലിലെ ഫൈസി. 

Advertisment

ഫൈസിയുടെയും ഉപ്പൂപ്പയുടെയും ഊഷ്മളമായ ബന്ധവും അടുപ്പവുമെല്ലാം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. തിലകനാണ് ചിത്രത്തിൽ ഫൈസിയുടെ ഉപ്പൂപ്പയായി ഉജ്വലപ്രകടനം കാഴ്ച വച്ചത്. നിത്യ മേനൻ, മാമുക്കോയ, ലെന, സിദ്ധിഖ്, ജയപ്രകാശ്, മണിയൻ പിള്ള രാജു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ഉസ്‌താദ്‌ ഹോട്ടലിനായി ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രം നിർമിച്ചത്. 

ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. 

Read More

Advertisment
Anwar Rasheed Nithya Menen Anjali Menon Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: