/indian-express-malayalam/media/media_files/p0tzCVnoMPxGSseYRAzI.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആറാം വയസ്സിൽ ബാലതാരമായി ആരങ്ങേറി, ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഈ താരത്തെ മനസിലായോ? ബോളിവുഡിന്റെ സ്വന്തം മസ്സിൽമാൻ, ഡാൻസർ, റൊമാന്റിക് ഹീറോ തുടങ്ങി വിവിധ വിശേഷണങ്ങളാണ് താരത്തിന് ആരാധകർ നൽകിയത്.
ആശ എന്ന ചിത്രത്തിലൂടെ ആറാം വയസ്സിൽ ബാലതാരമായി തുടക്കം കുറിച്ച ബോളിവുഡിന്റെ സ്വന്തം ഹൃത്വിക് റോഷനാണ് ചിത്രത്തിലെ കുട്ടി. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ കുടുംബത്തിൽ ജനിച്ച ഹൃത്വിക്ക് 'കഹോ നാ പ്യാർ ഹേ' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ചടുലമായ നൃത്തച്ചുവടുകളും ആകർഷകമായ മസ്കുലർ ബേഡിയും ഹൃത്തിക്കിന് നിരവധി ആരാധരെയാണ് നേടിക്കൊടുത്തത്.
തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ മെഴുക് പ്രതിമയായി പകർത്തപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യൻ നടനാണ് ഹൃത്വിക് റേഷൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഹൃത്വിക്ക് ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വരുമാനവും ജനപ്രീതിയും കണക്കിലെടുത്ത്, ഫോർബ്സ് ഇന്ത്യ തിരഞ്ഞെടുത്ത് 100 സെലിബ്രിറ്റികളുടെ പട്ടികയിലും താരം നിരവധി തവണ പ്രത്യക്ഷപ്പെട്ടു.
ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. 2003-ൽ പുറത്തിറങ്ങിയ കോയി... മിൽ ഗയ, കൃഷ് (2006), ധൂം 2 (2006), ജോധാ അക്ബർ (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും താരം നേടി.
2000-ൽ സുസേൻ ഖാനുമായുള്ള വിവാഹത്തിൽ, ഹൃദാൻ, ഹ്രെഹാൻ എന്നീ രണ്ട് ആൺമക്കളും താരത്തിനുണ്ട്. എന്നാൽ 2013 ഡിസംബറിൽ ഇരുവരും വേർപിരിഞ്ഞിരുന്നു, 2014 നവംബറിൽ വിവാഹമോചനവും നേടി.
Read More Entertainment Stories Here
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us