scorecardresearch

നടൻ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ ഹൈക്കോടതിയിൽ

കേസിൽ ശരത്കുമാറിനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്

കേസിൽ ശരത്കുമാറിനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്

author-image
Entertainment Desk
New Update
Sarathkumar, Dhanush

ചിത്രം: ഇൻസ്റ്റഗ്രാം

തമിഴ് നടനും ഓൾ ഇന്ത്യ ഈക്വൽ പീപ്പിൾസ് പാർട്ടി നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി. വിജയലക്ഷ്മിയും ഭർത്താവ് കസ്തൂരി രാജയും ചെന്നൈ ത്യാഗരാജ നഗറിലെ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ടുമെൻ്റിലാണ് താമസം. അപ്പാർട്ടുമെൻ്റിലെ എല്ലാ താമസക്കാർക്കും പൊതുവായി ഉപയോഗിക്കാവുന്ന മുകളിലത്തെ നില ശരത്കുമാർ കൈവശപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. . 

Advertisment

വിജയലക്ഷ്മിയും അപ്പാർട്ട്‌മെന്റിലെ മറ്റുചില താമസക്കാരും ശരത്കുമാറിനെതിരെ ചെന്നൈ കോർപ്പറേഷൻ മാനേജ്‌മെൻ്റിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കോർപ്പറേഷന്റെ ഭാഗത്തു നിന്ന് നടപടയൊന്നും ഉണ്ടായില്ലെന്ന് വിജയലക്ഷ്മി പറയുന്നു. ഇതാണ് തുടർ നടപടികളിലേക്ക് നയിച്ചത്.

മദ്രാസ് ഹൈക്കോടതിയിലാണ് വിജയലക്ഷ്മിയും അപ്പാർട്ട്‌മെൻ്റിലെ മറ്റു താമസക്കാരും പരാതി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എസ്.സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താമസസ്ഥലത്തെ പൊതുസ്ഥലങ്ങൾ മറ്റുതാമസക്കാർ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. . 

ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നടൻ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാൻ ഉത്തരവിട്ട കോടതി, വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു.

Advertisment

അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായ ശരത്കുമാർ ഓൾ ഇന്ത്യ ഈക്വൽ പീപ്പിൾസ് പാർട്ടിയുടെ പ്രസിഡൻ്റാണ്. ശരത്കുമാർ പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇക്കാരണത്താൽ, തമിഴ്നാട്ടിൽ പലവിധ വിവാദങ്ങളും നേരിട്ടിരുന്നു. 

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന കുബേരയുടെ തിരക്കിലാണ് ധനുഷ്. ഇതിന് പുറമേ ധനുഷ് സംവിധാനം ചെയ്യുന്ന രായൺ എന്ന ചിത്രത്തിലും താരം നായകനാകും. നോർത്ത് മദ്രാസിൽ നടക്കുന്ന ഗ്യാങ്സ്റ്റർ ഡ്രാമയാണ് ചിത്രം. ഇളയരാജയുടെ ജീവിതത്തെ ആസ്പതമാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രവും ധനുഷിന്റേതായി വരാനിരിക്കുന്നു. ചിത്രം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. . 

Read More Entertainment Stories Here

Dhanush Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: