/indian-express-malayalam/media/media_files/RQcCwMZ0OnJp5rTDVbLL.jpg)
ചെന്നൈയിലെ പോയസ് ഗാർഡൻ, പ്രശസ്തരും അതിസമ്പന്നരുമായ നിരവധി താരങ്ങൾ താമസിക്കുന്ന പ്രദേശം. രജനീകാന്ത്, ജയലളിത എന്നിവരുടെയെല്ലാം വീടുകൾ സ്ഥിതി ചെയ്യുന്നത് പോയസ് ഗാർഡനിൽ ആണ്. പോയസ് ഗാർഡനിൽ നടൻ ധനുഷും വീടു സ്വന്തമാക്കിയിരിക്കുകയാണ്. നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിൽ പണിത വീടിന്റെ ചെലവ് 150 കോടിയാണ്. വർഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ധനുഷിനെ സംബന്ധിച്ച് പോയസ് ഗാർഡനിലെ വീട്. അത്യാധുനിക ജിം, സ്വിമ്മിങ് പൂൾ,ഇൻഡോർ സ്പോർട്സ് സൗകര്യങ്ങൾ, വിശാലമായ ഹോം തിയറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാം ഈ വീട്ടിലുണ്ട്.
‘രായൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പോയസ് ഗാർഡനിലെ തന്റെ സ്വപ്നവീടിനെ കുറിച്ചും ധനുഷ് വാചാലനായിരുന്നു.
പോയസ് ​ഗാർഡനിലെ വീട്. ഇത് ഇത്രയും വലിയ ഒരു ചർച്ചയാകും എന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ മിണ്ടാതെ ചെറിയൊരു അപ്പാർട്ട്മെന്റിൽ ഞാൻ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ? തെരുവിലിരുന്നവൻ എല്ലായ്പ്പോഴും തെരുവിൽ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ? ഈ പോയസ് ​ഗാർഡൻ വീടിന് പിന്നിലൊരു ചെറിയ കഥയുണ്ട്. ഞാൻ ആരുടെ ആരാധകനാണെന്ന് (രജിനികാന്ത്) എല്ലാവർക്കും അറിയാമല്ലോ? എനിക്ക്16 വയസ്സുള്ളപ്പോൾ എന്റെ സുഹൃത്തുമായി റൈഡിനു പോയി. കത്തീഡ്രൽ റോഡിലൂടെ പോകുമ്പോൾ, തലൈവരുടെ വീട് കാണണം എന്ന് ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് ഞാൻ ചോദിച്ചു, തലൈവരുടെ വീട് എവിടെയാണ് എന്ന്. അയാൾ ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. അകത്തോട്ട് പോയപ്പോൾ അവിടെ കുറേ പോലീസുകാർ നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേ​ഗം തിരിച്ചുവരണമെന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ട് പേരും വീട് കാണാൻ പോയി.
ഒരിടത്ത് നിന്ന് തലൈവരുടെ വീട് കണ്ടു. ആ സന്തോഷത്തിൽ ബെക്കിൽ തരിച്ചു വന്നു. എന്നാൽ തിരിച്ച് വരും വഴി അപ്പുറത്തെ വശത്തും വലിയൊരു കൂട്ടത്തെ കണ്ടു. ആ വശത്ത് തലൈവരുടെ വീട്, എന്നാൽ ഇതാരുടെ വീടാണ്? എന്താണ് ഇവിടെ ആൾക്കൂട്ടം എന്ന് തിരക്കിയപ്പോൾ അത് ജയലളിതാമ്മയുടെ വീടാണ് എന്നുപറഞ്ഞു. ഞാൻ ബൈക്ക് നിർത്തിയിട്ട് ഒരു നിമിഷം അങ്ങ് ഇറങ്ങി നിന്നു. അങ്ങോട്ട് നോക്കിയാൽ രജിനി സാർ വീട്, ഇങ്ങോട്ട് നോക്കിയാൽ ജയലളിതാമ്മയുടെ വീട്. ഒരു നാൾ.. ഒരു നാൾ എങ്ങനെയെങ്കിലും പോയസ് ​ഗാർഡനിൽ ഞാനുമൊരു വീട് വാങ്ങുമെന്ന് ഒരു വാശി അന്ന് മനസ്സിൽ വീണു. അന്ന് എനിക്ക് 16 വയസ്സ്. വീട്ടിൽ മുഴുവൻ കഷ്ടപ്പാടും പ്രശ്നങ്ങളും. 'തുളളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നേനെ. അന്ന് അതായിരുന്നു അവസ്ഥ. അന്നത്തെ ആ വെങ്കിട്ടേഷ് പ്രഭുവിന് 20 വർഷം കഴിഞ്ഞ് ഇന്നുള്ള ഈ ധനുഷ് കൊടുത്ത ​സമ്മാനമാണ് പോയസ് ​ഗാർഡനിലെ ആ വീട്," ധനുഷിന്റെ വാക്കുകളിങ്ങനെ.
Read More
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us