scorecardresearch

അമ്പോ എന്താ എനർജി; കട്ടയ്ക്ക് നിൽക്കും പെർഫോമൻസുമായി ധനുഷും എ ആർ റഹ്മാനും, വീഡിയോ

രായണിലെ അടങ്ങാത അസുരൻ എന്ന ഗാനമാണ് ധനുഷും റഹ്മാനും ചേർന്ന് വേദിയിൽ അവതരിപ്പിച്ചത്

രായണിലെ അടങ്ങാത അസുരൻ എന്ന ഗാനമാണ് ധനുഷും റഹ്മാനും ചേർന്ന് വേദിയിൽ അവതരിപ്പിച്ചത്

author-image
Entertainment Desk
New Update
Dhanush AR Rahman Stage Performance

ധനുഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രായൺ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെ.  2017 പുറത്തിറങ്ങിയ പാ പാണ്ടിക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമായ രായൺ ഒരു ആക്ഷൻ ത്രില്ലറാണ്. ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് രായണിന്. 

Advertisment

സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ധനുഷിനെ കൂടാതെ എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ, സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.  'രായൺ' ജൂലൈ 26ന് തിയേറ്ററുകളിലെത്തും. 

രായണിന്റെ പ്രമോഷൻ തിരക്കിലാണ് ധനുഷ് ഇപ്പോൾ. അടുത്തിടെ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ നടന്ന എ ആർ റഹ്മാൻ- ധനുഷ് പെർഫോമൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അടങ്ങാത അസുരൻ എന്നു തുടങ്ങുന്ന രായണിലെ ഗാനമാണ് ഇരുവരും ചേർന്ന് വേദിയിൽ അവതരിപ്പിച്ചത്. രണ്ടുപേരുടെയും എനർജി സൂപ്പർ, ഇലക്ട്രിഫൈയിംഗ് കെമിസ്ട്രി എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

Advertisment

"തമിഴ് സിനിമയിലെ ഒരു സൂപ്പർ ഓൾറൗണ്ടറാണ് ധനുഷ്, ധനുഷിനൊപ്പം എ ആർ റഹ്മാനും കൂടി ചേരുമ്പോൾ ഉത്സവക്കാഴ്ചയാണിത്"

"എ ആർ റഹ്മാൻ, ധനുഷ്... ഈ കോമ്പോ വേറെ ലെവൽ" എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

Read More

Dhanush A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: