scorecardresearch

ഇതിൽ ഞാനൊരു താജ്മഹൽ പണിയും; ദീപ്തി സതിയെ അണിയിച്ചൊരുക്കി നില

ഞാനും എന്റെ പുതിയ ക്യൂട്ട് ഹെയർ സ്റ്റൈലിസ്റ്റും; വീഡിയോയുമായി ദീപ്തി സതി

ഞാനും എന്റെ പുതിയ ക്യൂട്ട് ഹെയർ സ്റ്റൈലിസ്റ്റും; വീഡിയോയുമായി ദീപ്തി സതി

author-image
Entertainment Desk
New Update
Deepti Sati | Nila Pearley

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും പെരുമാറ്റവുമാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

Advertisment

മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീട് സിനിമകളും സ്റ്റേജ് ഷോകളുമാെക്കെയായി പേളി ശ്രദ്ധ നേടി. തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് പേളിയിപ്പോൾ.

പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. 

ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നില. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്. അടുത്തിടെയാണ് നില പ്ലേ സ്കൂളിൽ പോയി തുടങ്ങിയത്. 

Advertisment

ഇപ്പോഴിതാ, നിലയും നടി ദീപ്തി സതിയും ഒന്നിച്ചുള്ളൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദീപ്തിയുടെ മുടിക്കെട്ടി കൊടുക്കുന്ന നിലയെ ആണ് വീഡിയോയിൽ കാണാനാവുക. "എന്റെ പുതിയ ക്യൂട്ട് ഹെയർസ്റ്റൈലിസ്റ്റ്," എന്നാണ് വീഡിയോ പങ്കുവച്ച് ദീപ്തി കുറിച്ചത്.

പേളിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദീപ്തി സതി. ഡാൻസറും മോഡലും മിസ് കേരളയുമൊക്കെയായ ദീപ്തി സതിയുടെ സിനിമാ അരങ്ങേറ്റം ലാൽ ജോസ് സംവിധാനം ചെയ്ത 'നീന' എന്ന പടത്തിലൂടെ ആയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ദീപ്തി വേഷമിട്ടിരുന്നു. കന്നഡ, മറാത്തി, തമിഴ് ഭാഷകളിലും ദീപ്തി സിനിമകൾ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി.

Read More

Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: