/indian-express-malayalam/media/media_files/uploads/2018/10/Karva-Chauth-2018-Abhishek-Bachchan-Aishwarya-rai-Bachchan.jpg)
ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ (ഫയൽ: ഫൊട്ടോ)
ധാരാളം ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും, അഭിഷേക് ബച്ചനും. അടുത്തിടെ താരങ്ങൾ പിരിയാൻ തയ്യാറെടുക്കുകയാണെന്നും, പ്രശ്നം അവസാനിച്ചെന്നും തുടങ്ങിയ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഐശ്വര്യയും അഭിഷേകും ഒരുമിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിലെ രസകരമായ അനുഭവങ്ങൾ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ദാബു രത്നാനി പങ്കുവച്ചത്.
"അഭിഷേകിന്റെയും ഐശ്വര്യയുടെയും ആദ്യ സിനിമക്കായുള്ള ഫോട്ടോഷൂട്ട് ഞാനാണ് ചെയ്തത്. സ്വിറ്റസർലാൻഡിലായിരുന്നു അവർ ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം ഷൂട്ട് ചെയ്തത്. ഞാൻ തന്നെയാണ് അവരെ ഒരുമിച്ച് പോസു ചെയ്യിപ്പിച്ചതും. എങ്ങനെയാണ് ഒരു പെൺകുട്ടിക്കൊപ്പം പോസു ചെയ്യേണ്ടതെന്ന് അഭിഷേക് എന്നോട് ചോദിച്ചിരുന്നു. കാരണം ആദ്ദേഹവും പുതിയ ആളായിരുന്നു. അതിനു മുൻപ് പെൺകുട്ടികൾക്കൊപ്പം പോസു ചെയ്തിട്ടും ഇല്ല"
"അഭിഷേക് ഒരു തികഞ്ഞ മാന്യനായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു പെൺകുട്ടിയുമായി പോസുചെയ്യാനും, ദേഹത്ത് കൈവയ്ക്കാനും എല്ലാം മടയായിരുന്നു. തുടക്കത്തിൽ, അദ്ദേഹം എന്നോട് ആശയങ്ങൾ ചോദിച്ചതായി ഞാൻ ഓർക്കുന്നു. അതിനു ശേഷവും ഞങ്ങൾ ഒരുപാട് ചിത്രങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു," ദാബു രത്നാനി പറഞ്ഞു.
'ധായ് അക്ഷര് പ്രേം കേ' എന്ന ചിത്രത്തിലായിരുന്നു അഭിഷേകും ഐശ്വര്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. 1999 ആണ് ഐശ്വര്യയുമായി ആദ്യമായി ഒന്നിക്കുന്നത് എന്ന് അഭിഷേക് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഈ ചിത്രത്തിനു ശേഷം, കുച്ച് നാ കഹോ, ബണ്ടി ഔർ ബബ്ലി, ഗുരു, ധൂം-2 തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. 2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്
Read More Entertainment Stories Here
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- കാത്തിരുന്ന കല്യാണം കളറാക്കാൻ ജിപി: വിവാഹത്തിനായി ലോഗോയും തീം മ്യൂസിക്കും ഹാഷ് ടാഗും റെഡി
- ചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം കരഞ്ഞോണ്ടിരുന്ന ആളാണ് ഈ കല്യാണപെണ്ണ്: സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.