scorecardresearch

എമ്പുരാൻ വിവാദം; മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തിൽ ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി

എമ്പുരാനുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി

author-image
Entertainment Desk
New Update
Empuraan box office collection

ചിത്രം: എക്സ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ എമ്പുരാൻ. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദങ്ങളും ഉയർന്നിരുന്നു. മോഹൻലാലും പൃഥ്വിരാജും അടക്കമുള്ളവർക്കെതിരെ സൈബർ ആക്രമണവും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.

Advertisment

സുപ്രിംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി  മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം, ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്ത്, റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

എമ്പുരാൻ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു കലാകാരൻ എന്ന രീതിയിൽ തന്റെ സിനിമകൾ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മോഹൻലാൽ പറഞ്ഞു. എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ കുറിപ്പിൽ പറഞ്ഞു.

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചിത്രത്തിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisment

Read More

Cyber Attack Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: