/indian-express-malayalam/media/media_files/2025/02/15/ojdfEH5fTe0zVtyIFY05.jpg)
Chhaava box office collection
Chhaava box office collection Day 1: വിക്കി കൗശൽ നായകനായി ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഛാവ'. മികച്ച പ്രതികരണം നേടുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ഓപ്പണിങ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര ബോക്സ് ഓഫീസിൽ 31 കോടി രൂപയാണ് ഛാവ ആദ്യ ദിനം നേടിയത്.
ലോകമെമ്പാടുമായി 51 കോടി രൂപ ചിത്രം ഗ്രോസ് കളക്ഷനായി സ്വന്തമാക്കി. നായക വേഷത്തിൽ, വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ഛാവ നേടിയത്. ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അക്ഷയ് കുമാറും വീർ പഹരിയയും പ്രധാനവേഷങ്ങളിലെത്തിയ 'സ്കൈ ഫോഴ്‌സ്'ന്റെ ഓപ്പണിങ് കളക്ഷൻ റെക്കോർഡാണ് ഛാവ ഇതോടെ മറികടന്നത്. 15.3 കോടി രൂപയായിരുന്നു സ്കൈ ഫോഴ്സ് ആദ്യ ദിനം നേടിയത്.
അതേസമയം, വിക്കി കൗശലിന്റേതായി അവസാനം പുറത്തിറങ്ങിയ ആറു ചിത്രങ്ങളുടെ ആകെ ബോക്സ് ഓഫീസ് കളക്ഷനിലും അധികമാണ് ഛാവ ഒറ്റ ദിവസം നേടിയത്. ബാഡ് ന്യൂസ് (8 കോടി രൂപ), സാം ബഹാദൂർ (5 കോടി രൂപ), ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി (1 കോടി രൂപ), സാറാ ഹട്കെ സാറാ ബച്ച്കെ (5 കോടി രൂപ), ഭൂട്ട് പാർട്ട് വൺ ദി ഹോണ്ടഡ് ഷിപ്പ് (5 കോടി രൂപ), ഉറി (8 കോടി രൂപ) എന്നിവയായിരുന്നു വിക്കിയുടെ അവസാന ചിത്രങ്ങൾ.
വാലന്റൈൻസ് റിലീസായാണ് ഛാവ തിയേറ്ററുകളിലെത്തിയത്. മുംബൈ മേഖലയിൽ മാത്രം ചിത്രത്തിന് 1300-ലധികം ഷോകൾ ഉണ്ടായിരുന്നു. ഡൽഹി - എൻസിആർ മേഖലകളിലും 1300 ഓളം ഷോകൾ ആദ്യ ദിനം നടന്നു. വിക്കി കൗശല്‍ നായകനാകുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക വേഷത്തിൽ എത്തുന്നത്. മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹരാജിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് ഛാവ.
Read More
- New OTT Release This Week: ഒടിടിയിൽ ഈ ആഴ്ച എത്തുന്ന 5 ചിത്രങ്ങൾ
- സിനിമാ പ്രതിസന്ധി; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍
- സുരേഷ് കുമാറിന് പൂർണ പിന്തുണ; ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന
- അവളുടെ ഓർമയാണ് എനിക്ക് ആ പാട്ട്: ജോസഫ് അന്നംകുട്ടി ജോസ്
- കുരവയും പാട്ടുമായെത്തുന്ന പ്രണയഗാനങ്ങൾ: പ്രിയ എ എസ്
- വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ: ബി കെ. ഹരിനാരായണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.