scorecardresearch

മക്കൾക്കു വേണ്ടി കുറച്ചത് 15 കിലോ: ബോണി കപൂർ

മക്കൾ തന്നെക്കുറിച്ച് ആശങ്കാകുലരാണ്, അവർക്കു വേണ്ടി താൻ സ്വയം പരിപാലിക്കാൻ തുടങ്ങിയെന്ന് ബോണി കപൂർ 

മക്കൾ തന്നെക്കുറിച്ച് ആശങ്കാകുലരാണ്, അവർക്കു വേണ്ടി താൻ സ്വയം പരിപാലിക്കാൻ തുടങ്ങിയെന്ന് ബോണി കപൂർ 

author-image
Entertainment Desk
New Update
Boney Kapoor with Arjun Anshula Janhvi and Khushi

പുതിയ ചിത്രം മൈതാനം തിയേറ്ററുകളിൽ എത്തിയ സന്തോഷത്തിലാണ് നിർമ്മാതാവ് ബോണി കപൂർ. അടുത്തിടെയായി, താൻ  തന്നെ കൂടുതൽ പരിപാലിക്കാൻ തുടങ്ങിയതായും ബോണി കപൂർ വെളിപ്പെടുത്തി. മക്കളായ അർജുൻ, ഖുഷി, ജാൻവി, അൻഷുല എന്നിവർ തൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും അവർ എല്ലാ ദിവസവും തന്നെ വിളിക്കാറുണ്ടെന്നും ബോണി പറയുന്നു. 

Advertisment

കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് ബോണി ഇക്കാര്യം പറഞ്ഞത്.  “കഴിഞ്ഞ എട്ട് മാസം കൊണ്ട്  എനിക്ക് ഏകദേശം 15 കിലോ കുറഞ്ഞു. ഞാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു. ഞാൻ ശരിയായി ഉറങ്ങുന്നു. ഞാനെൻ്റെ ആരോഗ്യം ശ്രദ്ധിക്കുന്നു. എന്നെക്കാളധികം, എൻ്റെ കുട്ടികൾ എന്നെക്കുറിച്ച് വേവലാതിപ്പെടുന്നു, എൻ്റെ ആരോഗ്യം ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു. ജാൻവി-ഖുഷി, അർജുൻ-അൻഷുല, എല്ലാവരും എന്നെ എല്ലാ ദിവസവും വിളിക്കുന്നു."

ബോണി കപൂറിനു ആദ്യഭാര്യ മോനയിലുള്ള മക്കളാണ് അര്‍ജുൻ കപൂറും അൻഷുല കപൂറും. 1983ല്‍ വിവാഹിതരായ ബോണിയും മോനയും 1996ല്‍ വിവാഹ മോചിതരായി. അതേ വര്‍ഷം തന്നെ ബോണി ശ്രീദേവിയെ വിവാഹം ചെയ്തു. ജാന്‍വി കപൂറും ഖുഷി കപൂറുമാണ് ബോണിയുടെയും ശ്രീദേവിയുടെയും മക്കള്‍. 2018ല്‍ ദുബായില്‍ വെച്ച് ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങി ശീദേവി മരണപ്പെട്ടു. 

Advertisment

ബോണി കപൂറിൻ്റെ നിർമ്മാണ സംരംഭമായ മൈതാനിൽ അജയ് ദേവ്ഗൺ ആണ് നായകൻ. 1962ലെ ഏഷ്യൻ ഗെയിംസിൽ പരിശീലകനായ എസ് എ റഹീമിൻ്റെയും അദ്ദേഹത്തിൻ്റെ ഫുട്ബോൾ ടീമിൻ്റെയും വിജയത്തിൻ്റെ കഥയാണ് മൈതാൻ പറയുന്നത്. സ്‌പോർട്‌സ് ഡ്രാമയായ മൈതാൻ തിയേറ്ററുകളിൽ നിന്നും ആദ്യ ദിവസം ഏകദേശം 2.72 കോടി രൂപ നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട്. 

Read More Entertainment Stories Here

Janvi Kapoor Boney Kapoor Arjun Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: