scorecardresearch

താരങ്ങളുടെ ബോഡി ഗാർഡ്സിന്റെ ശബളം എത്രയെന്നറിയാമോ?

ഇന്ത്യൻ സിനിമയിലെ താരങ്ങളുടെയും അവരുടെ ബോഡി ഗാർഡുകളുടെയും ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ, അക്കൂട്ടത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് ഷാരൂഖ് ഖാന്റെ അംഗരക്ഷകൻ രവി സിങ്ങാണ്

ഇന്ത്യൻ സിനിമയിലെ താരങ്ങളുടെയും അവരുടെ ബോഡി ഗാർഡുകളുടെയും ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ, അക്കൂട്ടത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് ഷാരൂഖ് ഖാന്റെ അംഗരക്ഷകൻ രവി സിങ്ങാണ്

author-image
Entertainment Desk
New Update
Deepika Padukone Shah Rukh Khan Deepika Padukone Body guard

ബോഡി ഗാർഡുമാർക്കൊപ്പം ഷാരൂഖ്, ആലിയ, ദീപിക

താരങ്ങളോളം തന്നെ പ്രേക്ഷകർക്ക് സുപരിചിതരാണ് താരങ്ങളെ പൊതുവിടങ്ങളിലും എയർപോർട്ടിലുമൊക്കെ നിരന്തരം അനുഗമിക്കുന്ന ബോഡിഗാർഡുകളും. എത്രയാണ് ഈ ബോഡി ഗാർഡുമാരുടെ ശബളം? എന്തൊക്കെയാണ് അവർ നേരിടുന്ന വെല്ലുവിളികൾ.  ആലിയ ഭട്ട്, വരുൺ ധവാൻ, അനന്യ പാണ്ഡെ എന്നിവരുൾപ്പെടെ നിരവധി എ-ലിസ്റ്റ് താരങ്ങളുടെ അംഗരക്ഷകനായി ജോലി ചെയ്ത യൂസഫ് ഇബ്രാഹിം പറയുന്നു. 

Advertisment

ഭൂരിഭാഗം അംഗരക്ഷകർക്കും ശബളം നൽകുന്നത് അവരെ ജോലിക്ക് എടുക്കുന്ന താരമോ അല്ലെങ്കിൽ അവർ ജോലി ചെയ്യുന്ന സിനിമയുടെ നിർമ്മാതാവോ  ഇവൻ്റ് സംഘാടകരോ ആണ്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ മുൻനിര താരങ്ങളുടെ അംഗരക്ഷകരുടെ കാര്യം ഇതാണ്. 

ഇന്ത്യൻ സിനിമയിലെ താരങ്ങളുടെയും അവരുടെ ബോഡി ഗാർഡുകളുടെയും ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ, അക്കൂട്ടത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് ഷാരൂഖ് ഖാന്റെ അംഗരക്ഷകൻ രവി സിങ്ങാണ്. പ്രതിവർഷം 2.7 കോടി രൂപയാണ് രവി സിങ്ങ് പ്രതിഫലമായി കൈപ്പറ്റുന്നത്. അതായത് ശരാശരി 32 ലക്ഷത്തിനു മുകളിലാണ് രവി സിംഗിന്റെ പ്രതിമാസ ശബളം.

മുൻപ് ദീപിക പദുകോണിന്റെ ബോഡി ഗാർഡ് ജലാലിനു ലഭിക്കുന്ന ശബളവും വാർത്തയായിരുന്നു. 2017 മുതൽ ജലാലിന് ഒരു വർഷം 80 ലക്ഷത്തോളം രൂപയാണ് ദീപിക ശമ്പളമായി നൽകുന്നത് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ അത് പ്രതിവർഷം ഒരു കോടിയിലേറെ രൂപയായി ഉയർന്നിട്ടുണ്ട്. 

Advertisment

"ഈ അംഗരക്ഷകരുടെ  ശമ്പളം ഏകദേശം 25,000 മുതൽ ഒരു ലക്ഷം രൂപ വരെയായിരിക്കും,” സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിൽ യൂസഫ് വെളിപ്പെടുത്തി.

“ഇതെല്ലാം നിങ്ങൾക്ക് എത്ര ഇൻക്രിമെൻ്റ് ലഭിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രതിമാസ ശമ്പളമാണ്, ദിവസക്കൂലിയല്ല. ആരും അധികം പണം നൽകുന്നില്ല. ഒരു ദിവസം ഒരു ലക്ഷം രൂപ ശമ്പളം കിട്ടി എന്ന് നാളെ ഞാൻ പറഞ്ഞാൽ അത് ന്യായീകരിക്കാൻ പറ്റില്ല. അത് ആരും എനിക്ക് തരാൻ പോകുന്നില്ല. ഈ ജോലി  ചെയ്യാൻ തയ്യാറായ നിരവധി പേർ പുറത്തുണ്ട്,” യൂസഫ് കൂട്ടിച്ചേർത്തു.

സെലിബ്രിറ്റി അംഗരക്ഷകരുടെ കൃത്യമായ ശമ്പളം വെളിപ്പെടുത്താമോ എന്ന ചോദ്യത്തിന്  "എനിക്ക് പറയാനാവില്ല, അത് നിങ്ങൾ എത്ര നാളായി ഒരു  താരത്തോടൊപ്പം പ്രവർത്തിക്കുന്നുു, വർഷങ്ങളായി നിങ്ങൾക്ക് എത്ര ഇൻക്രിമെൻ്റ് ലഭിച്ചു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു."

എന്നിരുന്നാലും, താരങ്ങൾ തങ്ങളുടെ അംഗരക്ഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കാറുണ്ടെന്ന് യൂസഫ് വെളിപ്പെടുത്തി. “നിങ്ങളുടെ വീട് സുഖകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മാന്യമായ ഒരു  തുക ഓരോ താരവും നിങ്ങൾക്ക് നൽകുന്നു. അംഗരക്ഷകരുടെ കുട്ടികളുടെ സ്കൂൾ ഫീസും അവരുടെ ചികിത്സാ ചെലവുകളും അവർ ശ്രദ്ധിക്കുന്നു. കുറഞ്ഞത് ഞാൻ കൂടെ ജോലി ചെയ്തിട്ടുള്ള താരങ്ങളെങ്കിലും അങ്ങനെയാണ്.  ഞങ്ങൾക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ അവരെ അറിയിക്കാനും ഞങ്ങളുടെ കുട്ടികളുടെ ഫീസ് അടയ്ക്കുന്ന കാര്യത്തിൽ സഹായം വേണമെങ്കിൽ ആവശ്യപ്പെടാനും അവർ പറയാറുണ്ട്." 

Read More

Alia Bhatt Bollywood Deepika Padukone Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: