/indian-express-malayalam/media/media_files/2025/03/21/1aVmr9X7p1T56aNkP35S.jpg)
Bhavana Thriller movie The Door Release Date
Bhavana's Thriller movie The Door Release Date: എമ്പുരാനൊപ്പം തിയേറ്ററുകളിൽ എത്താനൊരുങ്ങി ഭാവനയുടെ 'ദി ഡോര്‍'. മാർച്ച് 27ന് എമ്പുരാനും മാർച്ച് 28ന് ദി ഡോറും തിയേറ്ററുകളിലെത്തും. എമ്പുരാൻ റിലീസിനോട് മുട്ടാനുള്ള ഭയം കൊണ്ടും തിയേറ്ററുകൾ കിട്ടാതെ വരുമോ എന്ന ആശങ്ക കൊണ്ടും പല ചിത്രങ്ങളും മാർച്ച് അവസാന വാരത്തിലെയും- ഏപ്രിൽ ആദ്യവാരങ്ങളിലെയും റിലീസ് ഡേറ്റുകൾ വിട്ടുപിടിച്ചിരിക്കുകയാണ്.
ഭാവന നായികയാവുന്ന 'ദി ഡോര്‍' സംവിധാനം ചെയ്തിരിക്കുന്നത് ഭാവനയുടെ സഹോദരന്‍ ജയ്ദേവ് ആണ്. ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രമാണിത്. ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജാണ് ചിത്രം നിര്‍മിക്കുന്നത്.
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ‘ദി ഡോർ’. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ദി ഡോര്‍' തിയേറ്ററിൽ എത്തിക്കുന്നത് സഫയർ സ്റ്റുഡിയോസ്സാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതമും സംഗീതം വരുൺ ഉണ്ണിയും നിർവ്വഹിക്കുന്നു. എഡിറ്റിങ്- അതുല്‍ വിജയ്, കലാസംവിധാനം- കാര്‍ത്തിക് ചിന്നുഡയ്യന്‍.
Read More
- Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?
- 'ചേട്ടൻ വിളിച്ചിട്ട് വന്നവൻ' തന്നെ ചേട്ടന് എതിരാവുമോ? എമ്പുരാനിലെ വില്ലൻ ടൊവിനോയോ?
- Empuraan: ആരാണ് എമ്പുരാനിലെ ആ മിസ്റ്ററി ഡ്രാഗൺ മാൻ?
- മുടക്കുമുതൽ 75 കോടി, ആകെ നേടിയത് 23.5 കോടി; ഫെബ്രുവരി ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ
- Officer on Duty OTT: ഓഫീസര്‍ ഓൺ ഡ്യൂട്ടി ഒടിടിയിലെത്തി, എവിടെ കാണാം?
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്‍ലാല്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.