/indian-express-malayalam/media/media_files/2024/10/24/f2zl3wOiyMPNgaxHmg13.jpg)
കോകിലയ്ക്ക് ഒപ്പം ബാല
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം നടന്നത്. ബന്ധുവായ കോകിലയെ ആണ് ബാല വിവാഹം ചെയ്തത്. കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ട്രോളുകൾക്കെല്ലാം മറുപടി നൽകുകയാണ് ബാല. "ഇത് ഫൈനൽ മാരേജാണ് കെട്ടോ. അതല്ലേ ചോദിക്കാൻ പോവുന്നത്? ചോദിച്ചോ, കുഴപ്പമില്ല. കഷ്ടങ്ങൾ നമുക്കേ അറിയുള്ളൂ. ഇന്ന് ട്രോൾ കണ്ടപ്പോൾ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു. ഞാനൊരു സിനിമാനടൻ ആയതുകൊണ്ട് എനിക്കിതെല്ലാം പരിചിതമാണ്. ഇതെല്ലാം കാണുമ്പോൾ നിനക്ക് വിഷമമില്ലേ? ഇല്ല അണ്ണാ എന്നു പറഞ്ഞു. എനിക്ക് മലയാളം അറിയില്ല മാമാ എന്നായിരുന്നു കോകില പറഞ്ഞത്," ബാല പറയുന്നു.
ട്രോളുകൾ ഇംഗ്ലീഷിൽ കൂടിയാക്കാൻ ട്രോളന്മാരോട് അപേക്ഷിക്കുന്നുമുണ്ട് ബാല വീഡിയോയിൽ. "എനിക്ക് മലയാളം വായിക്കാൻ അറിയില്ല. അതിനാൽ ട്രോൾ ചെയ്യുന്നവരോടും നെഗറ്റീവ് പറയുന്നവരോടും എനിക്കൊരു ഉപദേശമുണ്ട്. കുറച്ച് ഇംഗ്ലീഷ് കൂടി ചേർത്താൽ എനിക്കു മനസ്സിലാവും, മുഴുവൻ മലയാളത്തിൽ എഴുതിയാൽ എനിക്കു മനസ്സിലാവില്ല."
അതേസമയം, ചെറുപ്പം മുതലേ ബാലയെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും, കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്നുമാണ് കോകില കഴിഞ്ഞ ദിവസം പറഞ്ഞത്. താൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെന്നും, ബാലയെ കുറിച്ചു മാത്രം ഒരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കോകില കൂട്ടിച്ചേർത്തു.
ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹ മോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്.
Read More
- എന്റെ പുഞ്ചിരി തോൽക്കാൻ ഒരുക്കമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്: അമൃത സുരേഷ്
- ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാനെത്തിയ ധർമേന്ദ്ര, ആക്രോശിച്ച് ഹേമയുടെ പിതാവ്; സിനിമയേയും വെല്ലും ഈ ബോളിവുഡ് പ്രണയകഥ
- കുഷ്യൻ കവറിൽ ചിരിതൂകി ഹേമമാലിനിയും ധർമേന്ദ്രയും; ഇഷ ഡിയോളിന്റെ മുംബൈ ബംഗ്ലാവിലെ കാഴ്ചകൾ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
- കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us