/indian-express-malayalam/media/media_files/eV1BAxCMnTAWY23a6G0A.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സംഗീത ലോകത്ത് അരേങ്ങേറ്റംകുറിച്ചതു മുതല്‍ മികവിന്‍റെ പര്യായമായി മാറിയ മലയാളത്തിന്‍റെ പ്രിയ ഗായികയാണ് കെ.എസ്. ചിത്ര. മായാത്ത ചിരിയുമായി വേദിയിൽ വിസ്മയം തീർക്കുന്ന ചിത്രയക്ക് മലയാളികളുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. ചിത്രയുടെ പാട്ടിനോളം തന്നെ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തെയും പുഞ്ചിരിയേയും മലയാളികൾ സ്നേഹിക്കുന്നുണ്ട്.
6 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയ ദക്ഷിണേന്ത്യയുടെ സ്വന്തം 'വാനമ്പാടി,' 16 തവണ കേരള സംസ്ഥാന പുരസ്കാരം നേടി. കേരളത്തിനു പുറമേ, 9 തവണ ആന്ധ്രാ സംസ്ഥാന അവാർഡും, 4 തവണ തമിഴ്‌നാട് സംസ്ഥാന അവാർഡും, 3 തവണ കർണാടക സംസ്ഥാന അവാർഡും സ്വന്തമാക്കി. 2021-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി രാജ്യം ചിത്രയെ ആദരിച്ചു.
ബ്രിട്ടീഷ് പാർലമെൻ്റ്, റോയൽ ആൽബർട്ട് ഹാൾ ലണ്ടൻ, ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഓപ്പറ ഹൗസ്, ക്വിംഗ്ഹായ് ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ചൈന, ന്യൂജേഴ്‌സി സെനറ്റ് തുടങ്ങി അന്താരാഷ്ട്ര വേദികളിലും ചിത്ര ആദരിക്കപ്പെട്ടു.
കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി.രാധാകൃഷ്ണനാണ്. കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ ഗായിക. 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ് എന്നിങ്ങനെ നീളുന്നു ചിത്രയുടെ സംഗീതയാത്ര.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും.
Read More Entertainment Stories Here
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.