scorecardresearch

എങ്ങനെയിത്ര മികച്ച ഓൾറൗണ്ടറാകുന്നു; കോഹ്ലിക്ക് ആശംസയുമായി അനുഷ്ക ശർമ്മ

ന്യൂയോർക്കിൽ ചുറ്റിക്കറങ്ങുന്ന വിരാട് കോഹ്ലിയുടെയും അനുഷ്കയുടേയും വീഡിയോ അടുത്തിടെ വൈറലായിരുന്നു

ന്യൂയോർക്കിൽ ചുറ്റിക്കറങ്ങുന്ന വിരാട് കോഹ്ലിയുടെയും അനുഷ്കയുടേയും വീഡിയോ അടുത്തിടെ വൈറലായിരുന്നു

author-image
Entertainment Desk
New Update
Anushka Sharma, Virat Kohli

ചിത്രം: ഇൻസ്റ്റഗ്രാം/ അനുഷ്ക

ലോകകപ്പ് ടി20 ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സരങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിൽ ചുറ്റിക്കറങ്ങുന്ന കോഹ്ലിയുടെയും ഭാര്യ അനുഷ്ക ശർമ്മയുടെയും വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ കോഹ്ലിക്ക് ആശംസ നേർന്നുകൊണ്ട് അനുഷ്ക പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Advertisment

പേപ്പറിൽ വരച്ച കാൽപാദങ്ങളുടെ ചിത്രവും, അതിനൊപ്പം എഴുതിയിരിക്കുന്ന ഫാദേഴ്സ് ഡേ ആശംസകളുമാണ് അനുഷ്ക പങ്കുവച്ച ചിത്രത്തിൽ. 'ഒരാൾക്ക് ഇത്രയധികം കാര്യങ്ങളിൽ എങ്ങനെ മികച്ചതാകാൻ കഴിയും' എന്ന ക്യാപ്ഷനും അനുഷ്ക ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. 

നിലവിൽ കോഹ്ലിക്കൊപ്പം അനുഷ്കയും യുഎസിലാണ്. അടുത്തിടെ, സുഹൃത്തിനൊപ്പം അനുഷ്‌ക ഐസ്ക്രീം ആസ്വദിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Advertisment

2017ലാണ് വിരാടും​ അനുഷ്കയും വിവാഹിതരാകുന്നത്. 2021ൽ ഇരുവർക്കും മകൾ വാമിക ജനിച്ചു. ഈ വർഷം ഫെബ്രുവരിയിൽ മകൻ അകായ് ജനിച്ചു. മൂന്ന് വയസ്സായിട്ടും വാമികയുടെ മുഖം താരദമ്പതികൾ ഇതേവരെ പുറത്തിവിട്ടിട്ടില്ല. കൂടെയുള്ളപ്പോഴെല്ലാം വാമികയുടെ മുഖം പുറത്തുവരാതിരിക്കാൻ താരങ്ങൾ ശ്രദ്ധിക്കാറുണ്ട്.

ഷാരൂഖ് ഖാനും കത്രീന കൈഫിനും ഒപ്പം 'സീറോ' എന്ന ചിത്രത്തിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന 'ചക്ദ എക്‌സ്പ്രസ്' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ക്ലീൻ സ്ലേറ്റ് ഫിലിംസിൻ്റെ ബാനറിൽ കർണേഷ് ശർമ്മയാണ് സ്പോർട്സ് ജോണറിലൊരുങ്ങുന്ന ബയോപിക് നിർമ്മിക്കുന്നത്.

Read More

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: