/indian-express-malayalam/media/media_files/gXYOgLNUSvMu2r354OzG.jpg)
സന്ദീപ് റെഡ്ഡി വാംഗ, അനുരാഗ് കശ്യപ് (ഫോട്ടോ: ഇൻസ്റ്റാഗ്രാം/അനുരാഗ് കശ്യപ്)
ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നിട്ട് കൂടി, സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ സ്ത്രീവുരുദ്ധ പരാമർശങ്ങൾക്കും, വയലൻസ് രംഗങ്ങൾക്കുമാണ് സംവിധായകന് വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ശനിയാഴ്ച, ചലച്ചിത്ര സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, സന്ദീപ് റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സന്ദീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച അനുരാഗ് കശ്യപ്, "ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും വിലയിരുത്തപ്പെട്ടതും ആക്ഷേപിക്കപ്പെടതുമായ" ചലച്ചിത്രകാരൻ എന്ന് സംവിധായകനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
"സന്ദീപ് റെഡ്ഡി വാംഗയ്‌ക്കൊപ്പം ഒരു മികച്ച സായാഹ്നം. ഇപ്പോൾ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട, വിലയിരുത്തപ്പെട്ട, ആക്ഷേപിക്കപ്പെട്ട ചലച്ചിത്രകാരൻ. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും സത്യസന്ധനും ദുർബലനും സ്നേഹിക്കാവുന്നതുമായ മനുഷ്യനാണ്, സന്ദീപിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് അനുരാഗ് കശ്യപ് കുറിച്ചു.
അനിമൽ കണ്ടപ്പോൾ മുതൽ സന്ദീപിനെ കാണാൻ കാത്തിരിക്കുകയാണെന്നും സിനിമയെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലെ ഏറ്റവും വിവാദപരമായ സിനിമകളിലൊന്നായ അനിമൽ താൻ രണ്ടുതവണ കണ്ടതായും അനുരാഗ് പറഞ്ഞു. "ഹിന്ദി സിനിമ കണ്ട ഏറ്റവും വലിയ ഗെയിം ചേഞ്ചർ, അതിന്റെ സ്വാധീനം (നല്ലതോ ചീത്തയോ) നിഷേധിക്കാനാവാത്ത ഒരു സിനിമ" അനുരാഗ് കൂട്ടിച്ചേർത്തു.
രൺബീർ കപൂർ, രശ്മിക മന്ദാന, തൃപ്തി ദിമ്രി, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിമൽ, ആഗോളതലത്തിൽ 900 കോടിയോളും രൂപ നേടിയിരുന്നു.
Read More Entertainment Stories Here
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി
- അനുശ്രീയെ കൊണ്ട് കാറ് തള്ളിച്ച ഒരേ ഒരാൾ ഞാനാണ്: സൗഹൃദനിമിഷങ്ങൾ പങ്കിട്ട് അനുശ്രീയും ഹരി പത്തനാപുരവും
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- New OTT Release: നവംബറിൽ ഒടിടിയിലെത്തിയ പുതിയ മലയാളം ചിത്രങ്ങൾ
- 2022 OTT Release: 2022ൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.