scorecardresearch

വൈറലായി ‘അൻപോടു കൺമണി'യിലെ കല്യാണപ്പാട്ട്

Anpodu Kanmani, Vadakku Dikkiloru Video Song: നവംബർ എട്ടിനാണ് ‘അൻപോടു കൺമണി' തിയേറ്ററുകളിലെത്തുന്നത്

Anpodu Kanmani, Vadakku Dikkiloru Video Song: നവംബർ എട്ടിനാണ് ‘അൻപോടു കൺമണി' തിയേറ്ററുകളിലെത്തുന്നത്

author-image
Entertainment Desk
New Update

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ  'വടക്ക് ദിക്കിലൊരു' എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബ് ട്രെൻഡിംഗിൽ ഇടം പിടിച്ചിരിക്കുന്നത്.  ഈ കല്യാണപാട്ടിന്റെ വരികൾ എഴുതിയത് മനു മഞ്ജിത്താണ്, സംഗീതം നൽകിയത് സാമുവൽ എബി. 

Advertisment

ലിജു തോമസാണ് അൻപോട് കൺമണിയുടെ സംവിധായകൻ.   അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവർ അണിനിരക്കുന്ന ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിലെത്തും. 

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനീഷ് കൊടുവള്ളിയാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയും നിർവ്വഹിച്ചു. 

Read More

Advertisment

Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: