/indian-express-malayalam/media/media_files/hgbTObfpZ46Kh4cxG02r.jpg)
കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂറിന്റെ നാനി എന്നു സോഷ്യൽ മീഡിയ വിളിക്കുന്ന പീഡിയാട്രിക് നഴ്‌സായ ലളിത ഡിസിൽവ, വർഷങ്ങൾക്കു മുൻപു അനന്ത് അംബാനിയുടെയും നാനിയായിരുന്നുവെന്ന് ലോകം അറിഞ്ഞത് അനന്ത്- രാധിക വിവാഹത്തിൽ ലളിത പങ്കെടുത്തപ്പോഴാണ്. അനന്തിനെ കുട്ടിക്കാലത്ത് പരിപാലിച്ചത് ലളിതയായിരുന്നു. പിൽക്കാലത്ത് തൈമൂറിന്റെ നാനിയായി മാറിയ ലളിത ഇപ്പോൾ രാം ചരണിന്റെ മകൾ ക്ലിൻ കാരയുടെ നാനിയായി സേവനം അനുഷ്ഠിക്കുകയാണ്.
അനന്തിന്റെ വിവാഹത്തിനു പിന്നാലെ നവദമ്പതികൾക്കു ആശംസകൾ നേർന്നു ലളിത പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. 1996ൽ ആണ് ലളിത അംബാനിമാർക്ക് വേണ്ടി ജോലി ചെയ്യാൻ തുടങ്ങിയത്. എങ്ങനെയെന്ന് അംബാനി കുടുംബത്തിൽ നാനിയായി എത്തിയതെന്ന് ലളിതാ ഡിസിൽവ അടുത്തിടെ വെളിപ്പെടുത്തി.
"ഞാൻ ആദ്യമായി നാനിയായി വളർത്തിയെടുത്ത ആദ്യത്തെ കുട്ടി അനന്ത് അംബാനിയാണ്. മുകേഷ് സാറിൻ്റെ സുഹൃത്തിൻ്റെ റഫറൻസിലൂടെയാണ് ഞാൻ അവിടെ എത്തിയത്. ആ സുഹൃത്തിന്റെ ബന്ധുവിൻ്റെ വീട്ടിൽ ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു," ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ ലളിതാ ഡിസിൽവ പറഞ്ഞു.
"അവർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു, വെറുതെ അവിടെ പോയി. എനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു."
"ഒരു ദിവസം അനന്ത് കോകില മാമിയോട് (കോകിലാബെൻ അംബാനി) തൻ്റെ പഠനമേശയിൽ ഒരു മന്ദിരം വേണമെന്ന് പറഞ്ഞു. അങ്ങനെ അനന്തിനൊരു മന്ദിരം കിട്ടി. ഒരു വിളക്കും പൂവും വേണം എന്നു പറഞ്ഞപ്പോൾ അതും കോകില മാമി നൽകി. അതോടെ അനന്ത് ആ മന്ദിരത്തിൽ പൂജ തുടങ്ങി. അവൻ ദിവസവും പൂജ ചെയ്യാറുണ്ടായിരുന്നു. അനന്ത് വളരെയേറെ ഭക്തിയുള്ള ആളാണ്, അംബാനി കുടുംബം മുഴുവനും അങ്ങനെ തന്നെയാണ്."
കുട്ടിക്കാലം മുതൽ അനന്ത് അംബാനി വലിയൊരു മൃഗസ്‌നേഹിയാണെന്നും ജന്മദിനത്തിൽ ഭൗതികമായ സമ്മാനങ്ങളൊന്നും അനന്ത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ലളിത ഡിസിൽവ ഓർത്തെടുത്തു.
“അവൻ ഒരിക്കലും ഒരു സമ്മാനവും ചോദിക്കില്ല. ഒരിക്കലും ഭൗതികമായ ഒരു സമ്മാനവും ആഗ്രഹിച്ചില്ല. എനിക്ക് പണം തരൂ, ഞാൻ ഒരു മൃഗത്തെ വാങ്ങാം. ഞാൻ മൃഗങ്ങളെ രക്ഷിക്കും എന്നാണ് അവൻ പറയുക."
“എല്ലാ ജന്മദിനത്തിലും പിറന്നാളിന് എന്ത് വേണമെന്ന് ആരെങ്കിലും അനന്തിനോട് ചോദിച്ചാൽ 'എനിക്ക് ഒന്നും വേണ്ട. എനിക്ക് പണം തരൂ,' എന്നേ പറയൂ."
കുടുംബത്തിലെ എല്ലാ വിവാഹങ്ങൾക്കും തന്നെ ക്ഷണിച്ച അംബാനി കുടുംബത്തോടുള്ള സ്നേഹവും നന്ദിയും ലളിത പങ്കുവച്ചു. അംബാനി കുടുംബത്തിലെ മക്കൾ ആകാശ്, ഇഷ, അനന്ത് എന്നിവർ തന്നെ കാണുമ്പോഴെല്ലാം തന്നോട് ഊഷ്‌മളതയും സ്‌നേഹവും ഉള്ളവരാണെന്നും ലളിത കൂട്ടിച്ചേർത്തു.
Read More
- 10 വർഷം മുൻപ് ഇങ്ങനൊന്ന് കരുതിയിരുന്നില്ല; ദുൽഖറിന് ആശംസയുമായി അഹാന
- പാട്ടിനിടയിലെ ആ കോഴിയുടെ ശബ്ദം ഞാനിട്ടതാണ്: വിനീത് ശ്രീനിവാസൻ
- സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ, ഹെവി വർക്കൗട്ടുമായി സൂര്യയും ജ്യോതികയും; വീഡിയോ
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.