scorecardresearch

രണ്ടാംതവണയും രാമസന്നിധിയിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ

രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്

രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്

author-image
Entertainment Desk
New Update
Amitabh Bachan | Ayodhya

(ചിത്രം: ഇൻസ്റ്റാഗ്രാം/അമിതാഭ് ബച്ചൻ)

അയോദ്ധ്യ രാമക്ഷേത്രത്തിൽ രണ്ടാം തവണയും ദർശനം നടത്തി ബോളിവുഡിന്റെ 'ബിഗ്ബി' അമിതാഭ് ബച്ചൻ. ഒരു ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താരം അയോദ്ധ്യയിൽ എത്തിയത്. മെഗാസ്റ്റാറിന്റെ വരവോടെ മഹർഷി വാൽമീകി ഇൻ്റർനാഷണൽ എയർപോർട്ടിലും അയോദ്ധ്യാധാമിലെ വേദിയിലും വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.

Advertisment

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ മകൻ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് പങ്കെടുത്തത്. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുൻപുതന്നെ താരം അയോദ്ധ്യയിൽ 14കോടിയോളം രൂപ നൽകി സ്ഥലം വാങ്ങിയെന്ന വാർത്തയും ശ്രദ്ധനേടിയിരുന്നു. രാജ്യം ഉറ്റുനോക്കിയ പ്രതിഷ്ഠാ ചടങ്ങുകളിൽ ബോളിവുഡിലെ പ്രമുഖരെ കൂടാതെ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ, പ്രശസ്ത കലാകാരന്മാർ, രാജ്യത്തെ മുൻനിര വ്യവസായികൾ എന്നിവരും പങ്കെടുത്തിരുന്നു.

Advertisment

പ്രഭാസ്, കമൽ ഹാസൻ, എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്താലാണ് താരം ഇപ്പോൾ പ്രവർത്തിക്കുന്നത്. ദീപീക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Read More

Amitabh Bachchan Abhishek Bachchan Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: